x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന്‍റേ​ത് വ​നി​ത​ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ട്: കേ​ര​ള വ​നി​ത കോ​ൺ​ഗ്ര​സ്- എം

വെബ് ഡെസ്ക്
Published: August 8, 2026 03:58 AM IST | Updated: August 8, 2026 03:58 AM IST

പ്രതീകാത്മക ചിത്രം

​ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ്- എം ​ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം. ഇ​ന്ദി​ര ഗ്യാ​ര​ണ്ടി​യാ​യി എ​ല്ലാ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും കേ​ര​ള​ത്തി​ലു​ടനീ​ളം വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത​വ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ ഇ​ത് ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ മാ​ത്ര​മാ​ക്കി ചു​രു​ക്കി.

വ​ല്ല​പ്പോ​ഴും യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ ബ​സി​ൽ ക​യ​റു​ന്ന​ത് ദാ​രി​ദ്ര്യ അ​ഭി​ന​യ​മാ​ണെ​ന്ന് പ​റ​യു​ന്ന മ​ന്ത്രി സ്ത്രീ​ക​ളോ​ട് മാ​പ്പു​പ​റ​യ​ണം. വീ​ട്ട​മ്മ​മാ​ർ​ക്ക് കൂ​ടു​ത​ൽ ഗു​ണം ല​ഭി​ക്കു​ന്ന 35 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന ആ​യി​രം രൂ​പ പ്ര​തി​മാ​സ ആ​നു​കൂ​ല്യ​മാ​യ സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ നി​ല​വി​ൽ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇത് സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് സ്ത്രീ​ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ല​മ്മ ഇ​ല​വു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റെ​ജി മേ​ച്ചി​രി​ക്കു​ന്നേ​ൽ, ഡോ. ​ത്രേ​സ്യാ​മ്മ കൊ​ങ്ങാ​ല, ബോ​ബി എ​ണ്ണ​ച്ചേ​രി​ൽ,ബി​ന്ദു ഷാ​ജു ഏ​റ​ത്തേ​ൽ, സി​ജി വേ​ലി​ക്ക​ക​ത്ത്, കെ.​ജെ. ജെ​സി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Vanitha Congress

Recent News

Corehub Up