സംസ്ഥാന പ്രസിഡന്റ് കെ.എം. ശ്രീധരന് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ (എസ്എച്ച്ആര്‍പിസി)നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
ഗവ. മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം മടക്കിമലയ്ക്കു സമീപം സൗജ്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. കനത്തുപെയ്ത മഴ അവഗണിച്ച് നിരവധിയാളുകള്‍ ധര്‍ണയില്‍ പങ്കെടുത്തു. കേരള ചെട്ടി സര്‍വീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. ഡോ. ഫാ. തോമസ് ജോസഫ് തേരകം, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, കോണ്‍ഗ്രസ് നേതാവ് അഷ്റഫ് കുന്നത്ത്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി. അയൂബ്, സിപിഐ (എംഎല്) ജില്ലാ സെക്ട്രട്ടറി സാം പി. മാത്യു, ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ, ഇ.പി. ഫിലിപ്പുകുട്ടി, റോയ് സെബാസ്റ്റ്യന്‍, അഡ്വ. ടി.യു. ബാബു, അബ്ദുള്‍ഖാദര്‍ മടക്കിമല, ബാബു കടമന, അഡ്വ. ലൂസി കളപ്പുര, പ്രകാശന്, എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Govt. Medical