സെക്രട്ടറി ഡോ. രാമകൃഷ്ണഹരി ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണം മടക്കിമലയ്ക്കുസമീപം സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന് യോഗക്ഷേമസഭ ജില്ലാ വാര്‍ഷിക കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോജ്യമായ സ്ഥലം മടക്കിമലയില്‍ സൗജന്യമായി കിട്ടുമെന്നിക്കേ വേറെ ഭൂമി കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അനുചിതമാണ്. മെഡിക്കല്‍ കോളജ് വിഷയത്തില്‍ കല്‍പ്പറ്റ എംഎല്‍എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖ് പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഉത്തരമേഖലാ സെക്രട്ടറി ഡോ. രാമകൃഷ്ണഹരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മേക്കാട് ശങ്കരന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി താമരക്കുളം ഉണ്ണിക്കൃഷ്ണന് നമ്പൂതിരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.എ. ശങ്കരനാരായണന് വരവുചെലവുകണക്കും ബജറ്റും അവതരിപ്പിച്ചു.
ജ്യോതിഷപണ്ഡിതന് പീനിക്കാട് ഈശ്വരന് നമ്പൂതിരി, തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്റ് വാമല്ലൂര് ഈശ്വരന് നമ്പൂതിരി, ഉപസഭ സെക്രട്ടറിമാരായ രാജേന്ദ്രന് മാടമന, കെ. ഉണ്ണിക്കൃഷ്ണന്, ഉഷ പുറഞ്ചേരി, വനിതാവിഭാഗം ജില്ലാ സെക്രട്ടറി സുധ ജയന്തന്, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് വി.കെ. കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
സഭ യുവജനവിഭാഗം നേതൃത്വം നല്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായ ഉപകരണങ്ങള്‍ സംസ്ഥാന പ്രസിഡന്റ് മുഞ്ഞുരുളി അജയ്ശര്‍മ ജില്ലാ പ്രസിഡന്റിന് കൈമാറി. ശങ്കര ഭവനപദ്ധതിയിലേക്കുള്ള ജില്ലയുടെ ഫണ്ട് ഉത്തരമേഖലാ സെക്രട്ടറിയെ ഏല്‍പ്പിച്ചു.
Tags : Nattuvishesham Districtnews Govt. Medical