x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​ൻ കോ​ള​ജി​ൽ ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി


Published: May 19, 2026 10:19 PM IST | Updated: May 19, 2026 10:19 PM IST

കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജി​ൽ (ഓ​ട്ടോ​ണോ​മ​സ്) 2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി. വി​വി​ധ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ, വ്യ​വ​സാ​യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ബി​രു​ദ​ധാ​രി​ക​ളു​ടെ അ​ക്കാ​ദ​മി​ക് പ്രൊ​സ​ഷ​നോ​ടെ ആ​രം​ഭി​ച്ച പ്രോ​ഗാം കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​അ​ജി​മോ​ൻ ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ആ​ദ്യ ദി​വ​സ ച​ട​ങ്ങി​ൽ മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സല​ർ സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ബിഎ​സ്ആ​ർ ആ​ൻ​ഡ് അ​സോ​സി​യേ​റ്റ് എ​ൽഎ​ൽപി​യു​ടെ പാ​ർ​ട്ണ​റാ​യ ബേ​ബി പോ​ൾ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് ബി​കോം, എം​കോം, ബി​ബി​എ, എം​ബിഎ ​പ്രോ​ഗ്രാ​മു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ര​ണ്ടാം ദി​വ​സ ച​ട​ങ്ങി​ൽ മ​ണി​പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​വി​നോ​ദ് വി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​ലോ​യി​റ്റ് ഇ​ന്ത്യ​യു​ടെ സൈ​ബ​ർ വി​ഭാ​ഗ​ത്തി​ലെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഹ​രി​കൃ​ഷ്ണ​ൻ കൃ​ഷ്ണ​കു​മാ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ഇം​ഗ്ലീ​ഷ്, ബി​സി​എ, ബി​എ​സ്‌സി ​മാ​ത്സ്, ബി​എ​സ്ഡ​ബ്ല്യുയു, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌സി ​ഫി​സി​ക്സ്, എം​സി​എ, എം​സി​എം​എ​സ്, എംഎ​ച്ച്ടി​എം, എം​എ​സ്‌ഡ​ബ്ല്യുയു എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം, വി​ദ്യാ​ർ​ഥി​ക​ളാ​യ എ. ​ജെ​നി​ൽ, ജ്യോ​തി​ഷ് ജി​തേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Graduation nattuvishesham local news

Recent News

Corehub Up