x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ: ഏ​റ്റെ​ടു​ത്ത വീ​ടു​ക​ളും സ്ഥ​ല​വും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ങ്കേ​ത​മാ​യി


Published: April 27, 2026 05:55 AM IST | Updated: April 27, 2026 05:55 AM IST

​ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​ക്കാ​യി ഏ​റ്റെ​ടു​ത്ത വീ​ടു​ക​ൾ കാ​ടു​ക​യ​റി​യ നി​ല​യി​ൽ.

ക​ല്ല​ടി​ക്കോ​ട്: പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ഗ്രീ​ൻ ഫീ​ൽ​ഡ് ഹൈ​വേ​യ്ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യും വീ​ടു​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ളൂ​ടെ സ​ങ്കേ​ത​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി.

ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യോ​ര​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ലി​യും കാ​ട്ടു​പ​ന്നി​ക​ളും ആ​ന​ക​ളും ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​ക്കാ​യി ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം നാ​ന്നൂ​റോ​ളം വീ​ടു​ക​ളും ഏ​താ​ണ്ട് ആ​യി​ര​ത്തോ​ളം ഹെ​ക്ട​ർ ഭൂ​മി​യു​മാ​ണ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ൾ താ​മ​സം മാ​റു​ക​യും കൃ​ഷി​ഭൂ​മി കാ​ടു​ക​യ​റു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ താ​വ​ള​മാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്കി​രു​പു​റ​വു​മു​ള്ള വീ​ട്ടു​കാ​രാ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​ളെ പേ​ടി​ച്ച് ജീ​വി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ക​ല്ല​ടി​ക്കോ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ​റ​ക്ക​ല​ടി​യി​ൽ പു​ലി​യെ ക​ണ്ട​ത് സ​മീ​പ​ത്തു​ള്ള വീ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കാ​ടു​ക​ളി​ൽ ത​ണു​പ്പു​പ​റ്റി കി​ട​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ രാ​ത്രി​യും പു​ല​ർ​ച്ചെ​യും റോ​ഡി​ലൂ​ടെ മ​റു​ഭാ​ഗ​ത്തേ​ക്കു പോ​കു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്.

രാ​വി​ലെ റ​ബ്ബ​ർ​ടാ​പ്പിം​ഗി​നു പോ​കു​ന്ന​വ​ർ പു​ലി​യേ​യും ആ​ന​യേ​യും കാ​ട്ടു​പ​ന്നി​ക​ളേ​യും പേ​ടി​ച്ചാ​ണു പോ​കു​ന്ന​ത്. മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം​മൂ​ലം പ​ല​രും പ​ണി​ക്കു​പോ​പോ​കു​ന്ന​ത് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​നാ​ലി​ൽ മ​ര​ങ്ങ​ളും പു​ല്ലു​ക​ളും വ​ള​ർ​ന്ന് കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. വ​ന​ത്തി​നു​ള്ളി​ലെ ജ​ല​ക്ഷാ​മ​വും ഉ​ണ​ക്കും മൂ​ലം ക​നാ​ലി​ലെ വെ​ള്ളം​കു​ടി​ക്കാ​നും ത​ണു​പ്പു​തേ​ടി പൊ​ന്ത​ക്കാ​ട്ടി​ൽ കി​ട​ക്കാ​നു​മാ​യി എ​ത്തു​ന്ന പു​ലി​ക​ള​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷി​ണി​യാ​ണ്.

Tags : Greenfield Highway nattuviehesham local news

Recent News

Corehub Up