x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ നാ​​ടു​​വി​​ട്ടു; നി​​ർ​​മാ​​ണ മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ൽ


Published: May 25, 2026 10:54 PM IST | Updated: May 25, 2026 10:54 PM IST

കു​​റ​​വി​​ല​​ങ്ങാ​​ട്: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്കാ​​നാ​​യി അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ നാ​​ടു​​വി​​ട്ട​​തോ​​ടെ നി​​ർ​​മാ​​ണ മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് പി​​ന്നാ​​ലെ ബ​​ക്രീ​​ദി​​നു​​കൂ​​ടി നാ​​ട്ടി​​ൽ ത​​ങ്ങു​​ന്ന​​തി​​നാ​​ൽ അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ഭാ​​വം നി​​ർ​​മാ​​ണ മേ​​ഖ​​ല​​യെ സ്തം​​ഭി​​പ്പി​​ച്ചു.

വീ​​ട് നി​​ർ​​മാ​​ണ​​മ​​ട​​ക്കം ക​​രാ​​ർ എ​​ടു​​ത്ത​​വ​​ർ യ​​ഥാ​​സ​​മ​​യം പ​​ണി​​പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്. ആ​​സാം, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് വോ​​ട്ട​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്കാ​​ൻ നാ​​ട്ടി​​ലേ​​ക്ക് പോ​​യ​​ത്. ബ​​ക്രീ​​ദ് ക​​ഴി​​യു​​ന്ന​​തോ​​ടെ ഇ​​വ​​ർ തി​​രി​​കെ എ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ക​​രാ​​റു​​കാ​​രും നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​വ​​രും.

പാ​​ച​​ക​​വാ​​ത​​ക​​ക്ഷാ​​മ​​വും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മ​​ട​​ങ്ങി​​വ​​ര​​വി​​നെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​ർ നാ​​ട്ടി​​ൽ തി​​രി​​കെ എ​​ത്തി​​യാ​​ൽ ഭ​​ക്ഷ​​ണം പാ​​കം ചെ​​യ്യാ​​ൻ സൗ​​ക​​ര്യം ക്ര​​മ​​പ്പെ​​ടു​​ത്തി കൊ​​ടു​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​ന്‍റെ പ്ര​​തി​​സ​​ന്ധി​​യും ക​​രാ​​റു​​കാ​​ർ നേ​​രി​​ടു​​ന്നു.

പാ​​ച​​ക​​വാ​​ത​​ക വി​​ല വ​​ർ​​ധ​​ന​​വും ഇ​​തി​​ലൂ​​ടെ ഹോ​​ട്ട​​ലു​​ക​​ൾ വ​​രു​​ത്തി​​യ നി​​ര​​ക്ക് വ​​ർ​​ധ​​ന​​വും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് കൂ​​ലി വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ ഉ​​ന്ന​​യി​​ച്ചു ക​​ഴി​​ഞ്ഞു. മു​​ൻ​​പ് ന​​ൽ​​കി​​യി​​രു​​ന്ന പ​​ണി​​ക്കൂ​​ലി അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക​​രാ​​റെ​​ടു​​ത്ത നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് കൂ​​ലി കൂ​​ട്ടി​​ന​​ൽ​​കേ​​ണ്ടി​​വ​​ന്നാ​​ൽ വ​​ലി​​യ ന​​ഷ്ട​​ത്തി​​ൽ എ​​ത്തും എ​​ന്ന​​തും ക​​രാ​​റു​​കാ​​രെ ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്നു.

നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ൽ മാ​​ത്ര​​മാ​​യി​​രു​​ന്ന അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ ഹോ​​ട്ട​​ൽ, കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലും സാ​​ന്നി​​ധ്യം അ​​റി​​യി​​ച്ച​​തോ​​ടെ അ​​വ​​രു​​ടെ അ​​ഭാ​​വം ഈ ​​മേ​​ഖ​​ല​​യി​​ലും പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്. കൂ​​ലി വ​​ർ​​ധി​​പ്പി​​ക്കാം എ​​ന്ന് ഉ​​റ​​പ്പു ന​​ൽ​​കി​​യാ​​ൽ മാ​​ത്ര​​മേ തി​​രി​​കെ​​യെ​​ത്തു​​ക​​യു​​ള്ളൂ​​വെ​​ന്ന നി​​ല​​പാ​​ടും ചി​​ല തൊ​​ഴി​​ലാ​​ളി​​ക​​ൾ എ​​ടു​​ത്തി​​ട്ടു​​ണ്ട്. ഇ​​തും ഇ​​വ​​രു​​ടെ മ​​ട​​ങ്ങി​​വ​​ര​​വി​​നെ ബാ​​ധി​​ക്കും.

പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള ഭ​​ര​​ണ​​മാ​​റ്റം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വ​​ര​​വി​​നെ എ​​ങ്ങ​​നെ സ്വാ​​ധീ​​നി​​ക്കും എ​​ന്ന​​തും ക​​ണ്ട​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

ഭൂ​​രി​​പ​​ക്ഷം അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ളും നാ​​ടു​​വി​​ട്ട​​തോ​​ടെ ഇ​​പ്പോ​​ൾ നാ​​ട്ടി​​ലു​​ള്ള​​വ​​ർ കൂ​​ലി​​വ​​ർ​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത് പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കു​​ന്നു​​ണ്ട്. 1200 രൂ​​പ വ​​രെ​​യാ​​ണ് മേ​​സ്തി​​രി​​ക്ക് മു​​മ്പ് ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ഇ​​പ്പോ​​ൾ ജോ​​ലി​​ക്ക് എ​​ത്ത​​ണ​​മെ​​ങ്കി​​ൽ 1500 രൂ​​പ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം തൊ​​ഴി​​ലാ​​ളി​​ക​​ൾ ഉ​​ന്ന​​യി​​ച്ചു​​ക​​ഴി​​ഞ്ഞു. നാ​​ട്ടി​​ലു​​ള്ള​​വ​​ർ​​ക്ക് ഇ​​ത്ര​​യും കൂ​​ലി ന​​ൽ​​കു​​ന്നി​​ല്ലെ​​ങ്കി​​ലും തേ​​പ്പ് അ​​ട​​ക്ക​​മു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ളെ പൂ​​ർ​​ണ​​മാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​നാ​​ൽ കൂ​​ലി കൂ​​ടു​​ത​​ൽ ന​​ൽ​​കി​​യും പ്ര​​വൃ​​ത്തി ന​​ട​​ത്താ​​ൻ ക​​രാ​​റു​​കാ​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​വു​​ക​​യാ​​ണ്.

Tags : Guest workers nattuvishesham local news

Recent News

Corehub Up