കൈകൾക്ക് പരിക്കേറ്റ വിനീത.
ടിവിപുരം: പ്ലാസ്റ്റിക് മാലിന്യങ്ങൾ നുറുക്കുന്ന ഷ്രെഡിംഗ് യൂണിറ്റിൽ കൈ കുടുങ്ങി ഹരിതകർമ സേനാംഗത്തിന് പരിക്ക്. ടിവിപുരം പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിക്കുന്ന യന്ത്രത്തിൽ പണിക്കിടെ കൈഅകപ്പെട്ട് ഹരിതകർമ സേനാംഗമായ പതിനഞ്ചാം വാർഡ് ഇളംതുരുത്തിൽ വിനീതയ്ക്കാണ് ഇരു കൈകൾക്കും സാരമായി പരിക്കേറ്റത്.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൈപ്പത്തികൾക്ക് പ്ലാസ്റ്റിക് സർജറി നടത്തി.
വിരലുകൾക്ക് അനക്കമില്ലാത്തതിനാൽ എംആർഐ സ് കാനിംഗിന് ശേഷം തുടർചികിത്സ തീരുമാനിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ അടിയന്തര ചികിത്സക്ക് പണം കെട്ടിവയ്ക്കുന്നത് അടക്കമുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചുവെന്നും ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Tags : NattuVishesham DistrictNews