തലയോലപ്പറമ്പ്: പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. വെള്ളൂർ കരിപ്പാടം മനയ്ക്കപ്പടവിൽ മണിയപ്പൻ (77)ആണ് മരിച്ചത്. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കാൻസർ ബാധിതനായ ഇദ്ദേഹം പനിയെത്തുടർന്നായിരുന്നു ഡോക്ടറെ കാണാൻ ഭാര്യയ്ക്കൊപ്പമെത്തിയത്.
വയോധികനായതിനാൽ രോഗികളുടെ നിരയിൽ നിൽക്കാതെ ഡോക്ടറെ കണ്ട് മടങ്ങുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം നടത്തി.
Tags : nattu vishesham treatment for a fever collapsed and died