x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യ ദി​നാ​ഘോ​ഷ​വും ബോ​ധ​വ​ത്ക​ര​ണ​വും

വെബ് ഡെസ്ക്
Published: September 29, 2026 02:47 AM IST | Updated: September 29, 2026 02:47 AM IST

എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യു​ടെ​യും സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക ഹൃ​ദ​യ​ദി​നാ​ഘോ​ഷം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.

കൊ​ച്ചി: ലൂ​ർ​ദ് ആ​ശു​പ​ത്രി​യു​ടെ​യും സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഹൃ​ദ​യ​ദി​നാ​ഘോ​ഷം (ഹാ​ർ​ട്ട് ഡേ ​ഹെ​ൽ​ത്ത് മീ​റ്റ്) സം​ഘ​ടി​പ്പി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ആ​ന്‍റ​ണി തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ജോ​ർ​ജ് ത​യ്യി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം, കൃ​ത്യ​മാ​യ വ്യാ​യാ​മം, ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ, അ​പ​ക​ട​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​എ​സ്. സു​ജി​ത് കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ ന്യൂ​സ് ബു​ള്ള​റ്റി​നാ​യ പ​ൾ​സ് മാ​ഗ​സി​ന്‍റെ​യും ഡോ. ​ജോ​ർ​ജ് ത​യ്യി​ലി​ന്‍റെ -ഹാ​ർ​ട്ട​റ്റാ​ക്ക് ഭ​യ​പ്പെ​ടാ​തെ ജീ​വി​ക്കാം- എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ നാ​ലാം പ​തി​പ്പും പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ലൂ​ർ​ദ് ആ​ശു​പ​ത്രി പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി​യു​ടെ​യും ലൂ​ർ​ദ് ഫാ​മി​ലി മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​ൽ​നെ​സ് ക്ലി​നി​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു.

ലൂ​ർ​ദ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി റാ​ഫേ​ൽ കൊ​മ​രം​ചാ​ത്ത്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ് ജ​സ്റ്റി​ൻ റെ​ബെ​ല്ലോ, ഡി​നു സൈ​മ​ൺ, സ്വാ​തി തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലൂ​ർ​ദി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​വ​ത്ക​ര​ണ സ്കി​റ്റും അ​വ​ത​രി​പ്പി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up