x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: കാ​ഞ്ഞു​വ​യ​ലി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍

വെബ് ഡെസ്ക്
Published: August 5, 2026 03:57 AM IST | Updated: August 5, 2026 03:57 AM IST

കാ​ഞ്ഞു​വ​യ​ല്‍ പു​ഞ്ചി​രി​മു​ക്ക് പാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ല്‍.

അ​ഞ്ച​ല്‍ : ക​ന​ത്ത മ​ഴ തു​ട​രു​ന്ന ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ല. മ​ഴ​യെ തു​ട​ര്‍​ന്നു ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞു​വ​യ​ല്‍ പു​ഞ്ചി​രി​മു​ക്ക് റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്നു മ​ര​ങ്ങ​ളും റോ​ഡി​ലേ​ക്കു് വീ​ണു. ഇ​തോ​ടെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

ഇ​തു​വ​ഴി മ​ദ്ര​സ​യി​ല്‍ പോ​കാ​നാ​യി രാ​വി​ലെ​യെ​ത്തി​യ കു​ട്ടി​ക​ളാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ കാ​ണു​ന്ന​ത്. ഉ​ട​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് സ്ഥ​ല​ത്തെ​ത്തി ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ത​യി​ല്‍​നി​ന്നു മ​ണ്ണ് നീ​ക്കം​ചെ​യ്തു. പി​ഴു​തു​വീ​ണ മ​ര​ങ്ങ​ളും അ​പ​ക​ട​വ​സ്ഥ​യി​ലു​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ളും മു​റി​ച്ച് നീ​ക്കി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നോ​ടു​വി​ലാ​ണ് ക​ല്ലും മ​ണ്ണും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്ത് പാ​ത​യി​ലൂ​ടെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്

 

Tags : Nattuvishesham Local News Heavy rain Kanchuvayal

Recent News

Corehub Up