x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്തം; പാ​ട​ശേ​ഖ​ര​വും റോ​ഡും വെ​ള്ള​ത്തി​ല്‍


Published: June 13, 2026 07:15 AM IST | Updated: June 13, 2026 07:15 AM IST

മ​ണ​ത്തോ​ട്ടം വാ​ര്‍​ഡി​ല്‍ ചൂ​ണ്ടി​ക്ക​ല്‍ ആ​ര്യ​പ​ള്ളി റോ​ഡ് മുങ്ങിയ നിലയിൽ

വെ​ള്ള​റ​ട : ദി​വ​സ​ങ്ങ​ളാ​യി തി​മി​ര്‍​ത്തു പെ​യ്യു​ന്ന മ​ഴ​യി​ല്‍ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ത്തോ​ട്ടം വാ​ര്‍​ഡി​ല്‍ ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​വും ചൂ​ണ്ടി​ക്ക​ല്‍ ആ​ര്യ​പ​ള്ളി റോ​ഡും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​ത്ത വി​ധ​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്.

ഒ​പ്പം പ്ര​ദേ​ശ​മൊ​ട്ടാ​കെ പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലു​മാ​ണ്. ഒ​പ്പം ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്ത​മാ​യി വീ​ശി​യടി​ച്ച ചു​ഴ​ലി കൊ​ടു​ങ്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു.

ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം തേ​ക്ക് മ​രം കാ​ര്‍ ഷെ​ഡി​ന് മു​ക​ളി​ല്‍ കൂ​ടി പ​തി​ച്ച് കാ​ര്‍ ഷെ​ഡി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി റ​ബ്ബ​ര്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു.​വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി.

പ​രി​സ​ര​മൊ​ട്ടാ​കെ മ​ഴ തി​മി​ര്‍​ത്തു പെ​യ്യു​ന്ന​ത് പ്ര​ദേ​ശ​മാ​കെ ക​ടു​ത്ത വ​റു​തി​യി​ലു​മാ​യി​ട്ടു​ണ്ട്. മ​ഴ​യ്ക്ക് ശ​മ​നം ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ റ​ബ​ര്‍ ടാ​പ്പിം​ഗും തു​ട​ങ്ങി​യ​വ പൂ​ര്‍​ണ​മാ​യി നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up