ബളാൽ പഞ്ചായത്ത് 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ റാലി.
ബളാൽ: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് ബളാൽ പഞ്ചായത്ത് 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് സജി പുളിക്കൽ അധ്യക്ഷത വഹിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർ ചാൾസ് ജോസ് ക്ലാസ് നയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.ലത, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷോബി ജോസഫ്, അംഗങ്ങളായ സി.വി. ശ്രീധരൻ, പി.വി. ജിത, എ.വി.ശ്യാമള, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, ഷിഹാബ് കല്ലൻചിറ, വി. മാധവൻ നായർ, മാർട്ടിൻ ജോർജ്, കെ.പി. റഷീദ്, സുരേന്ദ്രൻ അരിങ്കല്ല്, പ്രിൻസ് പ്ലാക്കൽ, രാഘവൻ അരിങ്കല്ല്, സണ്ണി കള്ളുവേലിൽ, വി.എം. ബഷീർ എന്നിവർ പ്രസംഗിച്ചു.