കാട്ടാനകൾ
നാദാപുരം: വളയം പഞ്ചായത്തിലെ കണ്ടിവാതുക്കൽ ആയോട് മലയിലെ കൃഷിയിടത്തിൽ കാട്ടാന കൂട്ടമിറങ്ങി വ്യാപക കൃഷി നാശം.
കടുവത്താഴ മറിയക്കുട്ടിയുടെ കൃഷിയിടത്തിലാണ് രാത്രി കാട്ടാനക്കൂട്ടമാറങ്ങിയത്.
തെങ്ങ്, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്.കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ജില്ലാ അതിർത്തി പ്രദേശമായ ആയോട് മലയിൽ ആനയെത്തിയത്.കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടിവാതുക്കൽ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി തമ്പടിച്ച് നിൽക്കുകയാണ്.
കാട്ടാനകൾ വീടുകൾക്ക് മുന്നിൽ വരെ എത്തി വ്യാപകമായ നാശം വരുത്തുകയാണ്.11 ആനകളാണ് ഈ മേഖലയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു.
ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന സോളാർ കമ്പിവേലികൾ ഇല്ലാത്തതാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വിലങ്ങാട് വായാട് മലയിൽ കാട്ട് പോത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയതോടെ നാട്ടുകാർ ഭീതിയിലാണ് കഴിയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews wild elephants