x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​ ന​ശി​പ്പി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

വെബ് ഡെസ്ക്
Published: October 29, 2026 11:05 PM IST | Updated: October 29, 2026 11:05 PM IST

ചീ​നി​ക്കു​ഴി ബൗ​ണ്ട​റി ഭാ​ഗ​ത്ത് പൊ​ട്ട​നാ​നി​ക്ക​ല്‍ സു​ധാ​ക​ര​ന്‍റെ തെ​ങ്ങി​ന്‍​തോ​ട്ടം കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​നി​ല​യി​ല്‍.

ചീ​നി​ക്കു​ഴി: ബൗ​ണ്ട​റി ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ദി​വാ​സി​ക​ര്‍​ഷ​ക​ന്‍റെ കൃ​ഷി ന​ശി​പ്പി​ച്ചു. പൊ​ട്ട​നാ​നി​ക്ക​ല്‍ സു​ധാ​ക​ര​ന്‍റെ പു​ര​യി​ട​ത്തി​ലെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. 20 വ​ര്‍​ഷം പ്രാ​യ​മാ​യ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങ്, കൊ​ക്കോ, വാ​ഴ തു​ട​ങ്ങി​യ​വ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി​ചെ​യ്തു വ​രു​ന്ന പ​ട്ട​യ​ഭൂ​മി​യി​ലെ കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ സു​ധാ​ക​ര​ന്‍റെ ജീ​വി​ത​മാ​ര്‍​ഗം അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മായിട്ടും വ​നം​വ​കു​പ്പ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. വേ​ളൂ​ര്‍​കൂ​പ്പി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം രാ​ത്രി സ​മ​യ​ത്ത് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. കൂ​പ്പി​ല്‍​നി​ന്ന് ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ആ​ന​ക​ളെ തു​ര​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര​ത്തേ ഡി​എ​ഫ്ഒ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സു​രേ​ന്ദ്ര​ന് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍​ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up