പിടിയിലായ പ്രതികൾ
ആലുവ: റെയിൽവേ സ്റ്റേഷനിൽ ഇൻവെർട്ടറിൽ ഒളിച്ചു കടത്തിയ 40.8 ലക്ഷം വിലമതിക്കുന്ന 204 ഗ്രാം ബ്രൗൺ ഷുഗർ (ഹെറോയിൻ) പോലീസ് പിടികൂടി. ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസിലെ യാത്രചെയ്തിരുന്ന ആസാം സ്വദേശികളായ കവ്സാർ അഹമ്മദ് മജുംദാർ (32), നസീർ ഉദിൻ (33 ) എന്നിവരിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്.
ട്രെയിനിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പ്ലാറ്റ്ഫോമിൽ പരിഭ്രാന്തരായി നിൽക്കുന്ന ഇവരെ പരിശോധിച്ചത്. ഇവരുടെ കൈവശം ഒരു മൈക്രോടെക് ഇൻവെർട്ടർ കണ്ടെത്തി. ഇൻവെർട്ടറിന് അസ്വാഭാവികമായി ഭാരം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ക്രിസ്റ്റൽ കണികകൾ അടങ്ങിയ ഒരു പൗച്ച് കണ്ടെത്തിയത്.
Tags : Heroin smuggled NattuVishasham DistrictNews