x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​ട്ടെ​യി​ലും ത്രോ ​ബോ​ളി​ലും ഹോ​ളി ഏ​ഞ്ച​ൽ​സി​ന് നേ​ട്ടം

വെബ് ഡെസ്ക്
Published: September 17, 2026 11:16 PM IST | Updated: September 17, 2026 11:16 PM IST

ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ 11 മെ​ഡ​ലു​ക​ൾ നേ​ടി​യ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ൾ ടീം.

അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല സ്കൂ​ൾ ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ന് ര​ണ്ട് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 11 മെ​ഡ​ലു​ക​ൾ ല​ഭി​ച്ചു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​മീ​ൻ ഷെ​ഡെ​ക്കും, വാ​സു​ദേ​വ് ആ​ർ. രാ​ജും സ്വ​ർ​ണ മെ​ഡ​ൽ നേ​ടി. ഗോ​വി​ന്ദ് എ​സ്. മ​നോ​ജ്, കൃ​ഷ്ണ​ജി​ത്ത്, ശ്രേ​യ സാ​ജു, ഐ​ശ്വ​ര്യ ഗു​രു​ക്ക​ൾ, ആ​ദി​ത്യ​ൻ, ഇ​മ്മാ​നു​വ​ൽ എ​സ്. മാ​ത്യു എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ൽ നേ​ടി.

പ​ത്ത​നം​തി​ട്ട ജി​ല്ലാത​ല​ത്തി​ൽ ന​ട​ന്ന ത്രോ​ബോ​ൾ മ​ത്സ​ര​ത്തി​ലും ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​തോ​ടെ ടീം ​സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച പ്ര​ക​ട​നം കാഴ്ചവ​ച്ച സ്കൂ​ൾ ടീ​മി​നെ മാ​നേ​ജ​ർ ഫാ. ​ക്ലിം പ​രി​ക്കു​ർ, പ്രി​ൻ​സി​പ്പൽ ഫ്രാ​ൻ​സി​സ് സാ​ലി​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags : District News Nattuvishesham Holy Angels Karate

Recent News

Corehub Up