സാലി
ചേര്‍ത്തല: വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ വീട്ടില്‍ അതിക്രമിച്ചു കയറി വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്കു തടവും പിഴയും ശിക്ഷ. വയലാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുത്തുവല്നികര്ത്ത് വീട്ടില്‍ സാലിയെ (50) ആണ് ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. ലക്ഷ്മി കുറ്റക്കാരനാണെന്ന് മൂന്നു വര്‍ഷവും മൂന്നുമാസവും കഠിനതടവും 25,000 പിഴയും ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം തടവ് അനുഭവിക്കണം.
2022 മെയ് 15ന് രാത്രി ഒമ്പതോടെയായിരുന്നു അക്രമം. വയലാര്‍ ചൂഴാട്ടിത്തറ വര്‍ഗീസിനാണ് അക്രമത്തില്‍ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ വര്‍ഗീസിനെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചേര്‍ത്തല പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വി.ജെ. ആന്റണി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. രാധാകൃഷ്ണന് കോടതിയില്‍ ഹാജരായി.