x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധീ​ര​സ്മ​ര​ണ​ക​ളു​മാ​യി "തു​ട​രും ഈ ​ഗാ​ഥ’; സം​ഗീ​ത ഉ​പ​ഹാ​ര​വു​മാ​യി തോ​മ​സ് പൈ​നാ​ട​ത്ത്

വെബ് ഡെസ്ക്
Published: July 28, 2026 02:16 AM IST | Updated: July 28, 2026 02:16 AM IST

തോ​മ​സ് പൈ​നാ​ട​ത്ത്

തൃ​ശൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ തു​ട​രും ഈ ​ഗാ​ഥ എ​ന്ന ദേ​ശ​ഭ​ക്തി​ഗാ​ന​വു​മാ​യി നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ തോ​മ​സ് പൈ​നാ​ട​ത്ത്.
അ​ഞ്ഞൂ​റി​ലേ​റെ ക്രൈ​സ്ത​വ ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തോ​മ​സ് പൈ​നാ​ട​ത്ത്, രാ​ജ്യ​സ്നേ​ഹ​വും സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളും പ്ര​മേ​യ​മാ​ക്കി​യാ​ണ് ഈ ​പു​തി​യ സം​ഗീ​ത ഉ​പ​ഹാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വീ​ൺ വി​ദ്യാ​ന​ന്ദ​ന്‍റേ​താ​ണ് വ​രി​ക​ൾ. അ​ടി​മ​ത്ത​ത്തി​ന്‍റെ ഇ​രു​ള​ക​റ്റി രാ​ജ്യ​ത്ത് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വെ​ളി​ച്ചം പ​ര​ന്ന​തി​നെ​യും, അ​തി​നാ​യി ആ​ത്മ​ത്യാ​ഗം ചെ​യ്ത ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളു​ടെ സ്മ​ര​ണ​ക​ളെ​യും ആ​ധാ​ര​മാ​ക്കി​യാ​ണ് വ​രി​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പൈ​ൻ മ്യൂ​സി​ക് മീ​ഡി​യ​യി​ലൂ​ടെ ഗാ​നം ആ​സ്വാ​ദ​ക​രി​ലേ​ക്ക് എ​ത്തും.
കെ.​എ​സ്. ബി​ജോ​യ്, എ.​കെ. ജി​ജേ​ഷ്, പി.​എ. ശി​വ​റാം, ഷോ​ബി തെ​ക്കേ​ക്ക​ര, ലി​ജോ ജോ​സ​ഫ്, സൗ​മ്യ ബെ​ന്നി, ഗി​ൽ​മെ​റ്റ് അ​ല​ക്സ്, ഷീ​ന ലി​ൻ​സ​ൺ, നി​ഷ ടി​റ്റോ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Thomas Painadath

Recent News

Corehub Up