കുടിയാന്മല: തീപിടിത്തത്തെ തുടർന്ന് ഓടിട്ട വീടും വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു. ഏരുവേശി നെല്ലിക്കുറ്റി വെറ്റിലക്കൊടിയിലെ മുതുപ്ലാക്കല്‍ വീട്ടില്‍ എം.എ. കുര്യന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണു തീപിടിത്തമുണ്ടായത്.
പതിനായിരം രൂപയും പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എല്‍പിജി ബുക്ക്, ടൈറ്റില്‍ ഡീഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, 20,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍, രണ്ടുലക്ഷം രൂപയുടെ വീട്ടുപകരണങ്ങള്‍ എന്നിവയാണു കത്തിനശിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. കുടിയാന്മല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Household items nattuvishesham local news