ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണു കേടുപാടുകൾ പറ്റിയ കാട്ടുവെട്ടം തങ്കച്ചന്റെ വീട്
ചെറുപുഴ: ചെറുപുഴയിൽ കനത്ത കാറ്റിൽ മരം ഒടിഞ്ഞു വീണും ഇടിമിന്നലേറ്റും വീടുകൾക്ക് നാശം. ചെറുപുഴയിലെ സൂര്യഗിരിയിലെ കണിപറമ്പിൽ ദേവസ്യ, ഉമയംചാലിലെ കാട്ടുവെട്ടം തങ്കച്ചൻ എന്നിവരുടെ വീടുകൾക്കാണു കേടുപാടുകൾ സംഭവിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണു നാശമുണ്ടായത്. ദേവസ്യയുടെ വീടിനു ഇടിമിന്നലേറ്റതിനെ തുടർന്ന് വീടിന്റെ ചിമ്മിനി തകരുകയും വയറിംഗും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളിൽ നിറയെ തീയും പുകയും ഉയർന്നത് വീട്ടുകാരെ ഭയപ്പാടിലാക്കി. ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണു കാട്ടുവെട്ടം തങ്കച്ചന്റെ വീടിനു കേടുപാടുകൾ സംഭവിച്ചു.