പഴയങ്ങാടി: വീട്ടമ്മയെ വീടിനു സമീപമുള്ള ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
വെങ്ങര നടക്ക് താഴെയുള്ള നടുവിലെ വീട്ടിൽ ജാനകിയുടെ (68) മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കളിക്കാനെത്തിയ കുട്ടികൾ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം കണ്ണൂർ പരിയാരം ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് 10ന് വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
ഭർത്താവ്: പരേതനായ യു. രാജൻ. മക്കൾ: രാജേഷ്, വിജേഷ്. മരുമക്കൾ: ശ്രുതി (കുഞ്ഞിമംഗലം), രമ്യ (കണ്ണൂർ). സഹോദരങ്ങൾ: കല്യാണി, പാർവതി, നാരായണി, ചെറിയക്കുട്ടി, കൃഷ്ണൻ.
Tags : Housewife dead in well Janaki death