x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ഞാ​വ​ൽ​രു​ചി !ആ​ന്ധ്ര​ക്കാ​ര​ൻ ഞാ​വ​ലി​ന് വ​ൻ ഡി​മാ​ൻ​ഡ്

സി.​ജി. ജി​ജാ​സ​ൽ
Published: May 28, 2026 06:55 AM IST | Updated: May 28, 2026 06:55 AM IST

തൃ​ശൂ​ർ: മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ന​ഗ​ര​ത്തി​ൽ വീ​ണ്ടും ഞാ​വ​ൽ​പ്പ​ഴ​ത്തി​ന്‍റെ രു​ചി നി​റ​യു​ന്നു. പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ഞാ​വ​ലു​ക​ളാ​ണു വി​പ​ണി​യി​ൽ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലെ നാ​ട്ടു​ഞാ​വ​ലി​നെ​ക്കാ​ൾ വ​ലി​പ്പ​വും കാ​ന്പു​മു​ള്ള ആ​ന്ധ്ര ഞാ​വ​ൽ​പ​ഴ​ത്തി​നു വ​ൻ ഡി​മാ​ൻ​ഡാ​ണു​ള്ള​ത്. നി​ല​വി​ൽ കി​ലോ​യ്ക്കു 320 രൂ​പ​യാ​ണു വി​ല. സീ​സ​ണ്‍ ആ​രം​ഭി​ച്ച സ​മ​യ​ത്ത് 400 രൂ​പ​വ​രെ എ​ത്തി​യി​രു​ന്ന വി​ല പ​ഴ​ത്തി​ന്‍റെ വ​ര​വ് വ​ർ​ധി​ച്ച​തോ​ടെ കു​റ​യു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 40 ദി​വ​സ​മാ​ണ് ജി​ല്ല​യി​ൽ ഞാ​വ​ൽ സീ​സ​ണ്‍ സ​ജീ​വ​മാ​യി തു​ട​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഞാ​വ​ൽ​പ​ഴ​ങ്ങ​ൾ കൂ​ടു​ത​ലാ​യും നി​ല​ത്തു​വീ​ഴാ​റു​ള്ള​പ്പോ​ൾ ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ൾ മ​ര​ത്തി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

അ​ല്പം മ​ധു​ര​വും ചെ​റി​യ ക​റ​യും ക​ല​ർ​ന്ന രു​ചി​യാ​ണ് ഇ​വ​യ്ക്കു കൂ​ടു​ത​ൽ പ്രി​യം നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളും ആ​വ​ശ്യ​ക​ത കൂ​ട്ടു​ന്ന ഘ​ട​ക​മാ​ണ്. വൈ​റ്റ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ് ഞാ​വ​ൽ​പ​ഴം. ജാം, ​അ​ച്ചാ​ർ എ​ന്നി​വ ഉ​ണ്ടാ​ക്കാ​നും ഞാ​വ​ൽ വാ​ങ്ങു​ന്നു​ണ്ടെ​ന്നു പൂ​ത്തോ​ൾ അ​ര​ണാ​ട്ടു​ക​ര റോ​ഡി​ലെ പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ വെ​ങ്കി​ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം വീ​ടു​ക​ളി​ലെ പ​ഴ​കൃ​ഷി വ​ർ​ധി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലെ നാ​ട്ടു​ഞാ​വ​ലി​ന് ആ​വ​ശ്യ​ക​ത കു​റ​വാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ലെ റോ​ഡ​രി​കു​ക​ളി​ലും ചെ​റി​യ ഞാ​വ​ൽ​പ്പ​ഴ​ങ്ങ​ൾ കി​ലോ​യ്ക്ക് 200 രൂ​പ നി​ര​ക്കി​ൽ വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ട്. വ​രും​ദി​വ​ങ്ങ​ളി​ൽ ഗോ​വ​യി​ൽ​നി​ന്നു​ള്ള ഞാ​വ​ൽ​പ്പ​ഴ​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തു​മെ​ങ്കി​ലും ആ​ന്ധ്രാ ഞാ​വ​ലി​ന്‍റെ ഡി​മാ​ൻ​ഡി​ന് ഇ​ള​ക്കം​ത​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Tags : nattu vishesham Andhra people hungry

Recent News

Corehub Up