ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും തൊടുപുഴ എസ്ബിഐ മെയിന്‍ ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തുന്നു.
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
പണിമുടക്കിയ ജീവനക്കാര്‍ തൊടുപുഴ എസ്ബിഐ മെയിന്‍ ശാഖയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണയും ടൗണില്‍ പ്രകടനവും നടത്തി. യുഎഫ്ബിയു ജില്ലാ കണ്‍വീനര്‍ നഹാസ് പി. സലിം അധ്യക്ഷത വഹിച്ചു. ധര്‍ണ എഐബിഒസി സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് ജയന് ഉദ്ഘാടനം ചെയ്തു.
ജി. സുമേഷ് , എന്‍. സനില്‍ ബാബു, എബിന് ജോസ്, മനു മാത്യു, എസ്. അനില്‍കുമാര്‍, കുര്യാച്ചന് മനയാനി, എ.ബി. കൃഷ്ണഹരി, എസ്. സിജോ എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Bank strike district