x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​യം​കു​ളം ക​ട​ക്ക​ണ​മെ​ങ്കി​ൽ...

വെബ് ഡെസ്ക്
Published: August 6, 2026 02:26 AM IST | Updated: August 6, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

ഷൊ​ർ​ണൂ​ർ: ക​ന​ത്ത മ​ഴ​യും ഗ​താ​ഗ​ത കു​രു​ക്കും. വാ​ണി​യം​കു​ളം വീ​ർ​പ്പു​മു​ട്ടു​ന്നു. വാ​ണി​യം​കു​ളം ച​ന്ത​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ഇ​തു​വ​ഴി​യു​ള്ള സ​ഞ്ചാ​രം. പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു തു​ല്യ​മാ​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ന​ത്ത മ​ഴ​കൂ​ടി എ​ത്തി​യ​തി​ന്നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് മു​റു​കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ തോ​ത് കു​ത്ത​നെ വ​ർ​ധി​ക്കും.

ഈ ​ദി​വ​സ​മാ​ണ് ഇ​വി​ടെ ച​ന്ത ന​ട​ക്കു​ന്ന​ത്. ഈ ​ദി​വ​സം വാ​ണി​യം​കു​ളം ടൗ​ൺ ക​ട​ന്നു​കി​ട്ടാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. വാ​ണി​യം​കു​ളം ടൗ​ണി​ലെ കു​രു​ക്ക​ഴി​ക്കാ​ൻ പോ​ലീ​സും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ​ല​പ്പോ​ഴും വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് മു​ത​ൽ അ​ജ​പാ​മ​ഠം വ​രെ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രാ​വി​ലെ സ്കൂ​ൾ ബ​സു​ക​ളും കു​രു​ക്കി​ൽ​പെ​ടാ​റു​ണ്ട്. ​വാ​ണി​യം​കു​ളം വ​ല്ല​പ്പു​ഴ റോ​ഡ് ക​വ​ല മു​ത​ൽ കോ​ത​കു​റു​ശി റോ​ഡ് ക​വ​ല വ​രെ​യാ​ണ് തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലു​ള്ള ചെ​റു​കാ​ട്ടു​പു​ലം റോ​ഡ് ജം​ഗ്ഷ​നി​ലും വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​യി പോ​ലീ​സി​നു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.   ച​ന്ത​യി​ലേ​ക്കു ക​ന്നു​കാ​ലി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പാ​ത​യി​ലെ അ​ജ​പാ​മ​ഠം മു​ത​ൽ മ​നി​ശ്ശേ​രി വ​രെ​യു​ള്ള പാ​ത​യോ​ര​ത്താ​ണു നി​ർ​ത്തി​യി​ടു​ന്ന​ത്. ​

ടൗ​ണി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന ആ​ളു​ക​ൾ​ക്കും ഇ​തു വ​ലി​യ പ്ര​യാ​സ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. ടൗ​ണി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ വാ​ണി​യം​കു​ള​ത്ത് നി​യോ​ഗി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള ജ​ന​കീ​യ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Vaniyamkulam

Recent News

Corehub Up