x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​മ്പ​നാ​ട് കാ​യ​ൽ കൈ​യ​ട​ക്കി അനധികൃത ഹൗ​സ്ബോ​ട്ടു​ക​ൾ

വെബ് ഡെസ്ക്
Published: July 28, 2026 10:52 PM IST | Updated: July 28, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട് കാ​യ​ൽ കൈ​യ​ട​ക്കി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് നൂറുക്ക​ണ​ക്കി​ന് ഹൗ​സ് ബോ​ട്ടു​ക​ൾ. ഇ​തി​ൽ നി​യ​മം​പാ​ലി​ക്കാ​തെ കൂ​ടു​ത​ൽ മു​റി​ക​ൾ തീ​ർ​ത്ത് അ​ന​ധി​കൃ​ത സ​ർ​വീ​സു​ക​ൾ ഏ​റെ. കൊ​ടു​ങ്ങ​ല്ലൂ​ർ ഓ​ഫീ​സു​ക​ൾ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യാ​ണ് കൂ​ടു​ത​ൽ ബോ​ട്ടു​ക​ളും ആ​ല​പ്പു​ഴ​യി​ൽ ഓ​ടു​ന്ന​ത്.

കാ​യ​ലി​ന് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റം ഹൗ​സ്ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ഇ​ത് ക​ടു​ത്ത പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും ആ​വാ​സ്ഥ​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യ്ക്കും ഇ​ട​യാ​ക്കു​മെ​ന്ന പ​ഠ​ന​റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014നു​ശേ​ഷം ആ​ല​പ്പു​ഴ​യി​ലെ തു​റ​മു​ഖ വ​കു​പ്പ് ഓ​ഫീ​സി​ൽ​നി​ന്ന് ഹൗ​സ് ബോ​ട്ട് ലൈ​സ​ൻ​സ് കൊ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ചു.

ഇ​തി​നു പി​ന്നാ​ലെയാണ് കൊ​ടു​ങ്ങ​ല്ലൂർ, കൊ​ല്ലം വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ​യി​ൽ ഓ​ട​ൻ തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ ആയിരത്തി​ല​ധി​കം ഹൗ​സ്ബോ​ട്ടു​ക​ളാ​ണ് വേ​മ്പ​നാ​ട് കാ​യ​ലി​നെ ആ​ശ്ര​യി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ അ​ന്യ​പോ​ർ​ട്ടു​ക​ളി​ൽ​നി​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി 150ല​ധി​കം ബോ​ട്ടു​ക​ളും ഓ​ടു​ന്നു​ണ്ട്. പ​ല​തും നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 10 മു​ത​ൽ 14 മു​റി​ക​ളു​ള്ള വ​ലി​യ​ഹൗ​സ്ബോ​ട്ടു​ക​ളാ​ണ് ഏ​റെ​യും.

2025 ജ​നു​വ​രി​യി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ബോ​ട്ടു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കാ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്. ഇ​തി​നു പി​ന്നാ​ലെ മാ​രി​ടൈം​ബോ​ർ​ഡാ​ണ് അ​ന്യ​പോ​ർ​ട്ടു​ക​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ​യു​ടെ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ന് ഒ​ത്താ​ശ ചെ​യ്ത സി.​ഇ.​ഒ​യു​ടെ​യും ചെ​യ​ർ​മാ​ന്‍റെ​യും പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൗ​സ്ബോ​ട്ട് ഓ​ണേ​ഴ്സ് കോ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്നു രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ പോ​ർ​ട്ട് ഓ​ഫീസി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം ബോ​ട്ടു​ക​ൾ​ക്കെ​തി​രേ പ​രാ​തി ഉ​ന്ന​യി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ടു​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഫൈ​ൻ ചു​മ​ത്തു​ന്ന പ്ര​തി​കാ​ര​ന​ട​പ​ടി​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ താ​മ​സി​ച്ച​തി​ന്‍റെ പേ​രി​ൽ 70,000 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ബോ​ട്ടി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു ഇ​ത്. ഫി​ഷി​ങ് ബോ​ട്ടു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്തി ഹൗ​സ്ബോ​ട്ടു​ക​ളാ​യി ഓ​ടു​ന്നു​ണ്ട്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി വി. ​വി​നോ​ദ്, കു​ഞ്ഞു​മോ​ൻ മാ​ത്യു, ജ​ഗേ​ഷ്, കെ. ​വി​ജ​യ​ൻ, ജി​സ്മോ​ൻ, സെ​ബാ​സ്റ്റ്യ​ൻ, ജോ​ണി ആ​ന്‍റ​ണി, ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews houseboats

Recent News

Corehub Up