x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പ്: ബാ​ങ്ക് അ​പ്രൈ​സ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 12, 2026 01:37 AM IST | Updated: October 12, 2026 01:37 AM IST

സ​ഹ​ജ​ന്‍

പു​ല്‍​പ്പ​ള്ളി: ക​ന​റാ ബാ​ങ്കി​ന്‍റെ പു​ല്‍​പ്പ​ള്ളി ശാ​ഖ​യി​ല്‍ മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ ബാ​ങ്കി​ലെ അ​പ്രൈ​സ​റാ​യ കെ.​ആ​ര്‍. സ​ഹ​ജ​നെ പു​ല്‍​പ്പ​ള്ളി പൊ​ലി​സ് പാ​ല​ക്കാ​ട് ചെ​ര്‍​പ്പ​ള​ശേ​രി ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ത​ട്ടി​പ്പ് പി​ടി​കൂ​ടി​യ​തോ​ടെ പു​ല്‍​പ്പ​ള്ളി പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ര്‍​ന്ന് ഇ​യാ​ള്‍ ആ​ഴ്ച​ക​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. അ​ഞ്ച് വാ​യ്പ​ക​ളി​ലാ​യി 28.9 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് കേ​സ്. അ​പ്രൈ​സ​റാ​യ സ​ഹ​ജ​ന്‍ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രി​ല്‍ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ്രൈ​സ​ര്‍ ജോ​ലി​യി​ല്‍ നി​ന്ന് കെ.​ആ​ര്‍. സ​ഹ​ജ​നെ ബാ​ങ്ക് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ലാ​ണ് മു​ക്കു​പ​ണ്ട​ങ്ങ​ള്‍ പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള വാ​യ്പ​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ല്‍ ത​ന്‍റെ പേ​രി​ല്‍ സ്വ​ര്‍​ണം പ​ണ​യം വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് സ​ഹ​ജ​ന്‍ സു​ഹൃ​ത്തു​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​പ്പി​ച്ച​ത്. സ​ഹ​ജ​നെ വി​ശ്വ​സി​ച്ച് വാ​യ്പാ രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ട്ടു ന​ല്‍​കു​ക മാ​ത്ര​മാ​യി​രു​ന്നു ചെ​യ്ത​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പൊ​ലി​സി​നെ അ​റി​യി​ച്ചു. പു​ല്‍​പ്പ​ള്ളി എ​സ്‌​ഐ പ​വ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Gold Pledge Fraud NattuVishasham DistrictNews

Recent News

Corehub Up