x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​ഫ്പി​എ മേ​പ്പാ​ടി​യി​ൽ ബ​ഡ​സ് സ്കൂ​ളി​ന് നി​ർ​മി​ച്ച കെ​ട്ടി​ടോ​ദ്ഘാ​ട​നം 29ന്

വെബ് ഡെസ്ക്
Published: August 28, 2026 01:56 AM IST | Updated: August 28, 2026 01:56 AM IST

യു​എ​ഫ്പി​എ മേ​പ്പാ​ടി​യി​ൽ ബ​ഡ്സ് സ്കൂ​ളി​ന് നി​ർ​മി​ച്ച കെ​ട്ടി​ടം

ക​ൽ​പ്പ​റ്റ: മ​റു​നാ​ട​ൻ ക​ർ​ഷ​ക കു​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് ഫാ​ർ​മേ​ഴ്സ് ആ​ൻ​ഡ് പ്രൊ​ഡ്യു​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​യു​എ​ഫ്പി​എ) മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സ്കൂ​ളി​ന് നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യി.

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന് രൂ​പം ന​ൽ​കി​യ "ഹൃ​ദ​യ​പൂ​ർ​വം യു​എ​ഫ്പി​എ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​താ​ണ് കെ​ട്ടി​ടം. അ​സോ​സി​യേ​ഷ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മേ​പ്പാ​ടി ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കി​യ ഒ​ന്പ​ത് സെ​ന്‍റ് സ്ഥ​ല​ത്ത് 40 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്.

ക​ർ​ഷ​ക ക്ഷേ​മ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് യു​എ​ഫ്പി​എ ആ​രം​ഭി​ച്ച ആ​ർ​ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് കീ​ഴി​ലാ​ണ് "ഹൃ​ദ​യ​പൂ​ർ​വം’ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ഗോ​വ, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ളി​ൽ​നി​ന്നു സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച​ത്. 2025 മേ​യ് മൂ​ന്നി​നാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

നി​ല​വി​ൽ 21 പേ​ർ ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ചു​റ്റു​മ​തി​ലും ഇ​ന്‍റ​ർ​ലോ​ക് പാ​കി​യ മു​റ്റ​വും നി​ർ​മി​ച്ചും അ​ക​മേ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യും കു​ട്ടി​ക​ൾ​ക്കു​ള്ള ഊ​ഞ്ഞാ​ലു​ക​ൾ, വി​നോ​ദ​ത്തി​നു​ള്ള മ​റ്റു​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചു​മാ​ണ് കെ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​ന്ന​തെ​ന്ന് യു​എ​ഫ്പി​എ ദേ​ശീ​യ ചെ​യ​ർ​മാ​ൻ സാ​ബു ക​ണ്ണ​യ്ക്കാ​പ്പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ബി​ൻ ജോ​സ് പാ​റ​പ്പു​റം, ട്ര​ഷ​റ​ർ അ​ജി കു​ര്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​നൂ​പ് മാ​ത്യു, എം.​എ​സ്. സു​നി​ൽ​കു​മാ​ർ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​ജെ. ഷി​ജു "ഹൃ​ദ​യ​പൂ​ർ​വം’ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ സി​ബി തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 29ന് ​രാ​വി​ലെ 10ന് ​കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ക്കും.

യു​എ​ഫ്പി​എ ദേ​ശീ​യ ചെ​യ​ർ​മാ​ൻ സാ​ബു ക​ണ്ണ​യ്ക്കാ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. "ഹൃ​ദ​യ​പൂ​ർ​വം’ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ സി​ബി തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ ഏ​റ്റു​വാ​ങ്ങും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, യു​എ​ഫ്പി​എ മു​ൻ ദേ​ശീ​യ ചെ​യ​ർ​മാ​ൻ എ​മി​സ​ണ്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഫ്പി​എ ഓ​ണാ​ഘോ​ഷ​വും ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ​പ​റ​ഞ്ഞു. വി​ല​ങ്ങാ​ട് പ്ര​കൃ​തി​ദു​ര​ന്ത​ബാ​ധി​ത​നാ​യ അം​ഗ​ത്തി​ന് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് യു​എ​ഫ്പി​എ അ​ഞ്ച് ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up