x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നി​വ് മെ​ഡി​ക്ക​ല്‍ സ​ഹാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും

വെബ് ഡെസ്ക്
Published: October 12, 2026 01:26 AM IST | Updated: October 12, 2026 01:26 AM IST

പൊ​ടി​മ​റ്റം ഡി​സി​എം​എ​സ് സെ​ന്‍റ് ജോ​സ​ഫ്‌​സ് ച​ര്‍​ച്ച് യൂ​ണി​റ്റ് ആ​രം​ഭി​ച്ച ക​നി​വ് മെ​ഡി​ക്ക​ല്‍ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ നി​ർ​വ​ഹി​ക്കു​ന്നു.

പൊ​ടി​മ​റ്റം: ഡി​സി​എം​എ​സ് സെ​ന്‍റ് ജോ​സ​ഫ്‌​സ് ച​ര്‍​ച്ച് യൂ​ണി​റ്റ് ആ​രം​ഭി​ച്ച ക​നി​വ് മെ​ഡി​ക്ക​ല്‍ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ള്ള സ​ര്‍​ക്കാ​രാ​ണ് നി​ല​വി​ലു​ള്ള​ത്. അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പോ​രാ​ടു​ന്ന​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ പ​റ​ഞ്ഞു. ഡി​സി​എം​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജു കൊ​ണ്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​നി​വ് മെ​ഡി​ക്ക​ല്‍ സ​ഹാ​യ​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ര്‍​ഡം​ഗം ജാ​ക്വി​ലി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ന​ട​ത്തി.

യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ഡി​സി​എം​എ​സ് വി​ജ​യ​പു​രം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ് കാ​ഞ്ഞി​ര​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, ഇ​ട​വ​ക സ​മി​തി സെ​ക്ര​ട്ട​റി ജ​യിം​സ് പ​റ​പ്പ​ള്ളി, ഡി​സി​എം​എ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ടോ​മി പൂ​വ​ത്തോ​ലി​ല്‍, മു​ണ്ട​ക്ക​യം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​മ്പാ​ടി​യി​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി​ജോ ജോ​സ​ഫ്, സാ​ബു ന​ന്ദി​കാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​വ​ക​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ഇ.​എ. ജോ​ണ്‍​സ​ണ്‍ ഇ​ട​ത്തു​പ​റ​മ്പ​ലി​നെ റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ​യും ഫാ. ​സ​ജി പൂ​വ​ത്തു​കാ​ടും ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു. കെ​സി​ബി​സി​യു​ടെ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡും യൂ​ണി​റ്റി​ന്‍റെ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡും കാ​ഷ് പ്രൈ​സും ഇ​ട​വ​ക​യി​ലെ മി​ക​ച്ച വി​ജ​യം നേ​ടി​യ 40 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up