വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.ജെ.സുനിൽ ജോൺ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട് : യുവശക്തിയുടെ കരുത്തിലൂടെ രാജ്യം വികസിതഭാരത സങ്കല്പം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര യുവജന കായികമന്ത്രാലയം സംസ്ഥാന ഡയറക്ടർ എസ്.ആർ.അഭയ്ശങ്കർ. കേന്ദ്രസർക്കാർ ദേശീയതലത്തിൽ നടത്തുന്ന നശാമുക്ത് യുവ അഭിയാന്റെ ഭാഗമായി നന്ദിയോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറ് ആഴ്ച നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത ഭാരതം എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി ഈ പരിപാടി നടത്തുന്നത്. ഇതോടനുബന്ധിച്ചുള്ള മെഡിക്കൽ ക്യാമ്പ് പഞ്ചായത്തംഗം പൊരിയക്കാട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
പാറശാല ഗവ. ആശുപത്രിയിലെ അഡോളസെന്റ് കൗൺസലർ ഡോ.എസ്.ആർ.അക്ഷയ, മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ എൻ.സുഹാസ്, തുരുത്ത് ചെയർമാൻ നന്ദിയോട് സതീശൻ, മൈ ഭാരത് അസി. സെക്ഷൻ ഓഫിസർ ലതികനായർ, ആതിര സന്തോഷ്, പഞ്ചായത്തംഗം ഇന്ദുലേഖ, മധുസൂദനൻ നായർ, വി.എസ്. ഹണികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.