x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രി മ​റി​ച്ചു ക​ട​ത്തി​യ സം​ഭ​വം: സ്‌​കൂ​ൾ അ​ധി​കൃ​ത​ർ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ

വെബ് ഡെസ്ക്
Published: October 5, 2026 06:05 AM IST | Updated: October 5, 2026 06:05 AM IST

ോപോത്ത​ൻ​കോ​ട് : സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ച അ​രി​യി​ൽ നി​ന്നും ചാ​ക്കു ക​ണ​ക്കി​നു അ​രി മ​റി​ച്ചു ക​ട​ത്തി​യ സം​ഭ​വം സ്‌​കൂ​ൾ അ​ധി​കൃ​ത​രും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ. സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞ മൊ​ഴി​ക​ളാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്‌​ഥ​ർ​ക്ക് ല​ഭി​ച്ച​ത്.
പു​റ​ത്തു നി​ന്നും ആ​രും സ്‌​കൂ​ളി​ൽ ക​യ​റി​യി​ട്ടി​ല്ലെ​ന്നും ര​ണ്ട് ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നു അ​രി അ​ടു​ക്ക​ള​യി​ലേ​ക്കു മാ​റ്റി​യെ​ന്നും ആ​യി​രു​ന്നു സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യാ​യ റി​ട്ട.​ഉ​ദ്യോ​ഗ​സ്ഥന്‍റെ കാ​റി​ലാ​ണ് അ​രി ക​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ന​ലെ സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി പൊ​ലിസ് മൊ​ഴി എ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു.
ജീ​വ​ന​ക്കാ​ർ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ത​ന്‍റെ കാ​റി​ലാണ് അ​രി കൊ​ണ്ടു പോ​യ​തെ​ന്നാ​ണു മൊ​ഴി.

വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും പോ​യ ശേ​ഷം വൈ​കുന്നേരം 6.30ന് ​ആ​ണ് അ​രി കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു പോ​യ​ത്‌. ഈ ​സ​മ​യം രണ്ട് ജീ​വ​ന​ക്കാ​ർ അ​ല്ലാ​തെ മ​റ്റാ​രും സ്‌​കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
സ്കൂ‌​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​തെ പു​റ​ത്തു​ള്ള വ്യ​ക്‌​തി​യു​ടെ കാ​റി​ൽ അ​രി​ ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​ത് സം​ശ​യ​ക​ര​മാ​ണെ​ന്നും പൊ​ലിസ് പ​റ​ഞ്ഞു. അ​തേ സ​മ​യം പൊ​ലിസ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ർ ആ​രോ​പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up