x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന മു​ര​ടി​പ്പി​ന് കാ​ര​ണം മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ​ പാര്‍​ട്ടി​ക​ളു​ടെ പി​ടി​പ്പു​കേ​ട്: ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി

വെബ് ഡെസ്ക്
Published: July 25, 2026 01:11 AM IST | Updated: July 25, 2026 01:11 AM IST

അ​ഡ്വ. വി.​പി. യെ​ല്‍​ദോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ലെ വി​ക​സ​ന മു​ര​ടി​പ്പി​ന് പ്ര​ധാ​ന​കാ​ര​ണം മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ളു​ടെ പി​ടി​പ്പു​കേ​ടും നീ​തി​യു​ക്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ലെ ക​ഴി​വി​ല്ലാ​യ്മ​യു​മാ​ണെ​ന്ന് വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി ഉ​ള്‍​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ കൃ​ത്യ​ത​യും സ്ഥി​ര​ത​യും ഇ​ല്ലാ​ത്ത നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ച് ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​ല്‍​പ്പ​റ്റ​യ്ക്ക​ടു​ത്ത് മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 29ന് ​ജി​ല്ലാ ആ​സ്ഥാ​ന​ത്ത് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​ഡ്വ. വി.​പി. യെ​ല്‍​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ന്‍. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. ഗോ​കു​ല്‍​ദാ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ.​പി. ഫി​ലി​പ്പു​കു​ട്ടി, അ​ഡ്വ. ബാ​ബു സി​റി​യ​ക്, ഡോ. ​എം. ബാ​ല​കൃ​ഷ്ണ​ന്‍ തുടങ്ങിയവർ വാ​സു​ദേ​വ​ന്‍ മ​ട​ക്കി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Action Committee

Recent News

Corehub Up