പ്രതീകാത്മക ചിത്രം
കൊല്ലം :ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ഇന്ന് ആശ്രാമം മൈതാനത്താണ് പരിപാടികള്‍. രാവിലെ 8.50ന് പരേഡ് അണിച്ചേരും. 8.52 ന് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 9.02 ന് മുഖ്യാതിഥിയായ മന്ത്രി എത്തും. 9.05ന് പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധിക്കും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ട്രാഫികളുടെ വിതരണം നടത്തി ദേശീയഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം.
ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. പൊലീസ്, എക്സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ബാന്‍ഡ് സംഘങ്ങളും പങ്കെടുക്കും. സ്കൂള്‍കുട്ടികളുടെ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്കും സമാന വസ്തുക്കള്‍ക്കും നിരോധനമുണ്ട്.
Tags : Nattuvisesham DistrictNews DeepikaNews