x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഇ​ന്ന്, ജി​ല്ല​യി​ല്‍ ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യി

വെബ് ഡെസ്ക്
Published: August 15, 2026 12:24 AM IST | Updated: August 15, 2026 12:24 AM IST

വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ നടന്ന റിഹേഴ്സൽ.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഇ​ന്ന് വെ​സ്റ്റ്ഹി​ല്‍ ക്യാ​പ്റ്റ​ന്‍ വി​ക്രം മൈ​താ​ന​ത്താ​ണ് ജി​ല്ലാ​ത​ല പ​രേ​ഡും ച​ട​ങ്ങു​ക​ളും ന​ട​ക്കു​ക.

രാ​വി​ലെ 8.40ന് ​പ​രേ​ഡ് ബേ​സ് ലൈ​നി​ല്‍ അ​ണി​നി​ര​ക്കും. 8.45ന് ​പ​രേ​ഡ് ക​മാ​ന്‍​ഡ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കും. 8.50ന് ​കോ​ഴി​ക്കോ​ട് സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും 8.53ന് ​ഡി.​ഐ.​ജി​യും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും എ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. 8.55ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ എ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. 8.58ന് ​എ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​യാ​യ മ​ന്ത്രി​യെ ജി​ല്ലാ ക​ള​ക്ട​റും കോ​ഴി​ക്കോ​ട് സി​റ്റി, റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും ചേ​ര്‍​ന്ന് സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് പ​രേ​ഡ് ജ​ന​റ​ല്‍ സ​ല്യൂ​ട്ട് ന​ല്‍​കും.​രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി ദേ​ശീ​യ​പ​താ​ക​യു​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് പ​രേ​ഡ് സ​ല്യൂ​ട്ട് ന​ല്‍​കും. വി​വി​ധ പൊ​ലീ​സ് സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍, എ​ക്സൈ​സ്, അ​ഗ്നി​ര​ക്ഷാ സേ​ന, ഫോ​റ​സ്റ്റ് വ​കു​പ്പു​ക​ള്‍, എ​ന്‍.​സി.​സി, സ്‌​കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്റ് പോ​ലീ​സ് കേ​ഡ​റ്റ് ഉ​ള്‍​പ്പെ​ടെ 22 പ്ലാ​റ്റൂ​ണു​ക​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും.

9.02ന് ​പ​രേ​ഡ് ക​മാ​ന്‍​ഡ​റു​ടെ അ​ക​മ്പ​ടി​യോ​ടെ മ​ന്ത്രി പ​രേ​ഡ് പ​രി​ശോ​ധി​ക്കും. സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി​യ ശേ​ഷം മി​ക​ച്ച പ്ലാ​റ്റൂ​ണു​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. തു​ട​ര്‍​ന്ന് ദേ​ശീ​യ​ഗാ​ന​ത്തി​ന് ശേ​ഷം പ​രേ​ഡ് പി​രി​ച്ചു​വി​ടും. ശേ​ഷം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up