കൊടകര: എല്‍ഡിഎഫിനും യുഡിഎഫിനും തുല്യഅംഗബലമുള്ള കൊടകരയില്‍ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. സ്വതന്ത്രനായി വിജയിച്ച ജോയ് നെല്ലിശേരി യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് ഏഴ് , ബിജെപി അഞ്ച്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കൊടകരയിലെ കക്ഷിനില. പ്രസിഡന്റു സ്ഥാനാര്‍ഥിയായി സ്വതന്ത്രന് ജോയ് നെല്ലിശേരിയെയാണ് യുഡിഎഫ് മല്‍സരത്തിന് നിര്‍ത്തിയത്. സിപിഎമ്മിലെ സി.എം.ബബീഷായിരുന്നു എല്‍ഡിഎഫിന്റെ പ്രസിഡന്റു സ്ഥാനാര്‍ഥി. ബിജെപിയിലെ ടി.വി.പ്രജിത്തും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചു.
ജോയ് നെല്ലിശേരിക്ക് എട്ടുവോട്ടുകളും സി.എം.ബബീഷിന് ഏഴുവോട്ടുകളും ടി.വി.പ്രജിത്തിന് അഞ്ചുവോട്ടുകളും ലഭിച്ചു. കൂടുതല്‍ വോട്ടുനേടിയ ജോയ് നെല്ലിശേരിയെ പ്രസിഡന്റായി വരണാധികാരി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജോയ് നെല്ലിശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രനില ഗിരീശന് എട്ടുവോട്ടുകള്‍ നേടി വിജയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വരണാധികാരി ടോമികുട്ടന് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.