ഇന്‍ഫാം ചെമ്പൂര് കാര്‍ഷിക താലൂക്ക് സമിതിയുടെ വാർഷിക അസംബ്ലി
വെള്ളറട: ഇന്‍ഫാം ചെമ്പൂര് കാര്‍ഷിക താലൂക്ക് സമിതിയുടെ വാർഷിക അസംബ്ലി നീരാഴിക്കോണം സെന്റ് ജോസഫ് പള്ളിയിൽ പാറശാല കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. ജോണ്‍ പുന്നാര ഉദ്ഘാടനം ചെയ്തു. ചെമ്പൂര് താലൂക്ക് സമിതി പ്രസിഡന്റ് പൂഴനാട് രാജൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഷെര്‍ളി കുടയാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. താലൂക്ക് സമിതി ഡയറക്ടര്‍ ഫാ. ഫിലിപ്പ് ക്രിസ്റ്റഫര്‍ ക്രൈസ്റ്റ് നഗര്‍, ജില്ല പ്രസിഡന്റ് സനല്‍ കുമാര്‍, ബെന്നറ്റ്, സാലി, സുമനലാല്, രേഷ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : INFAM NattuVishasham DistrictNews