x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​കമേ​ഖ​ല​യി​ൽ 5,000 കോ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കി: മ​ന്ത്രി


Published: February 28, 2026 08:37 AM IST | Updated: February 28, 2026 08:37 AM IST

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കാ​യി​ക മേ​ഖ​ല​യി​ൽ 5,000 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കി​യെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ.

അ​ന്പി​ലേ​രി ഓം​കാ​ര​നാ​ഥ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​യി​ക മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ൾ രൂ​പീ​ക​രി​ച്ച​ത് കേ​ര​ള​മാ​ണ്. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 24 സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളാ​ണ് സ​ർ​ക്കാ​ർ നി​ർ​മി​ച്ച​ത്. നാ​ല് സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളു​ടെ നി​ർ​മ​ണം പു​രോ​ഗ​തി​യി​ലാ​ണ്. 32 മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ച്ചു.

ആ​റ് മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​കു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രെ കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് ഒ​റ്റ​പ്പാ​ല​ത്ത് സ്റ്റേ​ഡി​യം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വു​ക​യാ​ണ്. കാ​യി​ക രം​ഗ​ത്ത് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ജോ​ലി, ഉ​പ​രി​പ​ഠ​ന പ്ര​വേ​ശ​നം എ​ന്നി​വ സാ​ധ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും 2030ൽ ​ന​ട​ക്കു​ന്ന കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ജി​ല്ല​യി​ൽ ന​ൽ​കു​ന്ന​തി​നും സ​ഹാ​യ​ക​മാ​ണ്. മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യു​മു​ള്ള ജി​ല്ല​യാ​ണ് വ​യ​നാ​ട്.

ദേ​ശീ​യ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യ മി​ന്നു മ​ണി, സ​ജ്ന സ​ജീ​വ​ൻ എ​ന്നി​വ​ർ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കാ​യി​ക വ​കു​പ്പ് അ​നു​വ​ദി​ച്ച സ്പോ​ർ​ട്സ് കി​റ്റ് മ​ന്ത്രി കൈ​മാ​റി. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. സൗ​മ്യ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം. ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം എം. ​മ​ധു, മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കെ.​കെ. കു​ഞ്ഞ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Infrastructure development implemented

Recent News

Corehub Up