x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്ക​മാ​യി


Published: December 1, 2025 09:41 PM IST | Updated: December 1, 2025 09:41 PM IST

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് സി​ഡി​റ്റ് ഡ​യ​റ​ക്ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. ഡോ. ​അ​ച്യു

അ​രു​വി​ത്തു​റ: സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ലെ സ​മീ​പ​കാ​ല മു​ന്നേ​റ്റ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് - ഐ​ക്രാ​സ്റ്റ് 2025 ആ​രം​ഭി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ഡി​റ്റ് മു​ൻ ഡ​യ​റ​ക്ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ നി​ർ​വ​ഹി​ച്ചു. കോ​ള​ജ്മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​റും കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ലീ​ന​റി സെ​ഷ​നി​ൽ കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്വാ​ൻ​സ്ഡ് സെ​ന്‍റ​ർ ഫോ​ർ അ​റ്റ്മോ​സ്ഫി​യ​റി​ക് റ​ഡാ​ർ റി​സ​ർ​ച്ചി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ.​എ​സ്. അ​ജി​ൽ, സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​വി​ൻ​സ​ന്‍റ് മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : International conference nattuvisesham local news

Recent News

Corehub Up