കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെയും ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ബയോഡൈവേഴ്സിറ്റി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കടുവ ദിനം ആചരിച്ചു. ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി ഉത്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ വെറ്ററിനറി ജോയിന്റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ ക്ലാസെടുത്തു. കോഴിക്കോട് ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസര്‍ എം.ജോഷില്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി.ഇംതിയാസ്, അസി.കണ്‍സര്‍വേറ്റര്‍ കെ.നീതു, റേഞ്ച് ഓഫീസര്‍ കെ.എന്‍.ദിവ്യ, കോളജ് വൈസ് പ്രിന്‍സിപല്‍ ഡോ.പി.ജെ. വിനീഷ്, സുവോളജി വകുപ്പ് മേധാവി ഡോ.ജിഷ ജേക്കബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ഡോ.എസ്.എല്‍. സൗമ്യ എന്നിവര്‍ സംസാരിച്ചു.
Tags : Nattuvishesham Districtnews