x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗ​ത്തി​ൽ പ​ണം നി​ക്ഷേ​പം വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​രു​ടെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 11:00 PM IST | Updated: July 26, 2026 11:00 PM IST

അ​നി​ൽ ക​ല്ലൂ​പ്പറ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം​ കാ​ക്കാ​ഴം 363-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗ​ത്തി​ൽ പ​ണം നി​ക്ഷേ​പി​ച്ചു വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​രു​ടെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പു​ന്ന​പ്ര അ​റ​വു​കാ​ട് ഐ​ടി​സി ഹാ​ളി​ൽ ന​ട​ന്ന​പൊ​തു​യോ​ഗ​ത്തി​ൽ പ​ണം ന​ഷ്ട​മാ​യ നൂ​റുക​ണ​ക്കി​നു നി​ക്ഷേ​പ​ക​രെ​ത്തി.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തെ നീ​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഹൈ​ക്കോ​ട​തി വി​ധി സം​ഘാ​ട സ​മി​തി​ക്ക് അ​നു​കൂ​ല​മാ​യതോ​ടെ​യാ​ണ് യോ​ഗം വി​ളി​ച്ച​ത്. പ​ക്ഷേ സം​ഘാ​ട സ​മി​തി​ക്കു നീ​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​ത്തരീ​തി​യി​ലാ​ണ് നി​ക്ഷേ​പ​ക ത​ട്ടി​പ്പി​നി​ര​യാ​യ സ്ത്രീ​ക​ളും വൈ​യോ​ധി​ക​രു​മ​ട​ക്കം എ​ത്തി​യ​ത്. സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​മ​ണി​യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി സെ​ക്ര​ട്ട​റി അ​നി​ൽ ക​ല്ലൂ​പ​റ​മ്പി​ൽ നീ​യ​മ പോ​രാ​ട്ട​ത്തി​ന്‍റെ ഇ​ന്നേ​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews SNDP

Recent News

Corehub Up