x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ടി​എ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ക​ണ്ടെ​ത്ത​ൽ


Published: November 5, 2025 11:28 PM IST | Updated: November 5, 2025 11:28 PM IST

അന്പല​പ്പു​ഴ: നീ​ർ​ക്കു​ന്നം ഗ​വ. എ​സ്ഡിവി യു​പി സ്കൂ​ളി​ൽ പി​ടി​എ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ന​സീ​ബ് പ​ള്ളാ​ത്തു​രു​ത്തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ഡി​റ്റ് വി​ഭാ​ഗം അ​ക്കൗ​ണ്ട്സ് ഓ​ഫീ​സറു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ​സം​ഘം ജൂ​ൺ 19ന് ​സ്കൂ‌​ളി​ൽ നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ പിടിഎ ​പൊ​തു​യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ച​താ​യ രേ​ഖ​ക​ളി​ല്ല. ക​ണ​ക്കു​ക​ൾ ശ​രി​യാ​യരീ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യിട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണസം​ഘ​ത്തി​ന് ബോ​ധ്യ​പ്പെ​ട്ടു. ക​ണ​ക്കി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ, ഓ​ഡി​റ്റ​ർ എ​ന്നി​വ​ർ ഒ​പ്പു​വ​ച്ചി​ട്ടി​ല്ല.

ര​സീ​ത് ബു​ക്കു​ക​ൾ​ക്കുവേ​ണ്ടി രജിസ്റ്റർ  പ​രി​പാ​ലി​ക്കു​ന്നി​ല്ല. ര​സീ​ത് ബു​ക്കി​ലെ കാ​ര്‍​ബ​ൺ പ​ക​ര്‍​പ്പ് മാ​യ്ച്ച് തു​ക​ക​ൾ പി​ന്നീ​ട് എ​ഴു​തിച്ചേ​ർ​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​സ​ല്‍ ര​സീ​തു​ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​മി​ല്ല. 2022 ജൂ​ൺ 14ന് ​സം​ഭാ​വ​ന​യാ​യി കി​ട്ടി​യ ര​ണ്ടുല​ക്ഷം രൂ​പ കാ​ഷ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഈ ​തു​ക എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു എ​ന്ന​തി​നും രേ​ഖ​ക​ളി​ല്ല.

പ​രി​ശോ​ധ​ന​യ്ക്ക് സ​മ​ർ​പ്പി​ച്ച വൗ​ച്ച​റു​ക​ളി​ൽ തു​ക കൈ​പ്പ​റ്റി​യ ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖപ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ക്കൗ​ണ്ട്സ് ഓ​ഫീസ​ർ അ​നി​ത രാ​മ​കൃ​ഷ്ണ​ൻ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags : financial transactions nattuvisesham local news

Recent News

Corehub Up