x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ പ്രശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും

വെബ് ഡെസ്ക്
Published: September 25, 2026 12:27 AM IST | Updated: September 25, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

നേ​ര​ത്തേ ചേ​ര്‍​ന്ന ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ഡി​പ്പോ​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നേ​ത്തു​ട​ര്‍​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​നു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ഡോ. ​പ്ര​മോ​ജ് ശ​ങ്ക​ര്‍ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ന​ലെ ഡി​പ്പോ​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന​ത്. ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍, മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒ​മ്പ​തു വ​ര്‍​ഷ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി സ​മു​ച്ച​യ​ത്തി​ന് കെ​ട്ടി​ട ന​മ്പ​ര്‍ ഇ​ടാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി വേ​ഗ​ത്തി​ല്‍ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ന്‍ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, കെ​എ​സ്ആ​ര്‍​ടി​സി മു​നി​സി​പ്പ​ല്‍ സി​വി​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍, എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. ഫ​യ​ര്‍ സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി സി​വി​ല്‍ വി​ഭാ​ഗം, ഫ​യ​ര്‍​ഫോ​ഴ്‌​സ് ജി​ല്ലാ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വേ​ഗ​ത്തി​ലാ​ക്കും.
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ത്യേ​ക കൗ​ണ്ട​ര്‍ സ്ഥാ​പി​ക്കാ​നും പൂ​ര്‍​ണ​സ​മ​യ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പ​ടെ ആ​വ​ശ്യ​മാ​യ സ്റ്റാ​ഫു​ക​ളെ നി​യ​മി​ക്കു​മെ​ന്നും സി​എം​ഡി ഉ​റ​പ്പ് ന​ല്‍​കി.

ഫ​യ​ര്‍, സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ്, ഗാ​രേ​ജ് എ​ന്നി​വ സി​എം​ഡി, ജി​ല്ലാ ക​ള​ക്‌​ട​ര്‍, എം​എ​ല്‍​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. പു​തി​യ ഗാ​രേ​ജി​ന്‍റെ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

റൂ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും, സ്ത്രീ​യാ​ത്രി​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നും പ്ര​ത്യേ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു

ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, ഡി​സ്ട്രി​ക്‌​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up