x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം


Published: June 13, 2026 04:05 AM IST | Updated: June 13, 2026 04:05 AM IST

റാ​ന്നി: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടു​ള്ള പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത വേ​ന​ലി​നു മു​ന്പാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണെ​ന്നും പ്ര​ധാ​ന പ്ര​വൃ​ത്തി​ക​ൾ​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും അ​ടു​ത്ത വേ​ന​ൽ കാ​ല​ത്തി​നു മു​മ്പ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ത്തി​യ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ സെ​ൻ​ട്ര​ൽ എ​ക്സ്പേ​ർ​ട്ട് സു​മ​ന്ത ച​ക്ര​വ​ർ​ത്തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പൈ​പ്പ് ഇ​ടാ​നാ​യി റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ചു​വെ​ങ്കി​ലും അ​തു പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അം​ഗ​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജി. ​നാ​യ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മേ​രി ജോ​ൺ അം​ഗ​ങ്ങ​ളാ​യ പ്രി​യ ഷാ​ജി, സൂ​സ​മ്മ ജോ​ൺ​സ​ൻ, എം.​റ്റി. സ​തീ​ഷ്, ആ​തി​ര എ​സ്. നാ​യ​ർ, ബി​നി​റ്റ് മാ​ത്യു, അ​നി സു​രേ​ഷ്, അ​ന്ന​മ്മ തോ​മ​സ്, മോ​നാ​യി പു​ന്നൂ​സ് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി മി​നി മ​റി​യം ജോ​ർ​ജ്, ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ര​മേ​ശ്‌ ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up