തൃശൂർ: എൻസിപി(എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 62-ാം ചരമദിനം ആചരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. രഘു കെ. മാരാത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.എൽ. ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ രാജൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ എം. പത്മിനി, വിശാലാക്ഷി മല്ലിശേരി, ജില്ലാ സെക്രട്ടറിമാരായ ടി.ജി. സുന്ദർലാൽ, കെ.വി. ഷിജു, എം. ഗിരീശൻ, ധർമ്മരാജൻ പൊറ്റേക്കാട്ട്, എ.ടി.പോൾസണ്‍, എൻവൈസി സംസ്ഥാന ജനറൽ സെക്രട്ടറി വിജിത വിനുകുമാർ എന്നിവർ പ്രസംഗിച്ചു.