ജന്മദിന സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ആർജെഡി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സോഷ്യലിസ്റ്റ് ആചാര്യൻ ജയപ്രകാശ് നാരായണന്റെ 124-ാം ജന്മദിന സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിനും വൈക്കം വിശ്വൻ തുടക്കംകുറിച്ചു.
ആർജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ബെന്നി കുര്യൻ, ചങ്ങനാശേരി എൻഎസ്എസ് കോളജ് പ്രഫ. ഡോ. രാജീവ് ആക്ലമൻ തുടങ്ങിയവർ പ്രസംഗിച്ചു.