കെ.സി. വേണുഗോപാൽ ആലിക്കുട്ടി മുസ്ലിയാരുടെ വസതി സന്ദർശിച്ചപ്പോൾ.
തിരൂർക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അന്തരിച്ച പ്രഫ. ആലിക്കുട്ടി മുസ്ലിയാരുടെ തിരൂർക്കാട്ടെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.
റവന്യു മന്ത്രി എ.പി. അനിൽകുമാർ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരൻ അബൂബക്കർ ഫൈസി, മകൻ മൂസ ഫൈസി, ഉസ്മാൻ ഫൈസി അരിപ്ര എന്നിവരെയും സന്ദർശിച്ചാണ് കെ.സി. വേണുഗോപാൽ അനുശോചനം അറിയിച്ചത്. 21ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചന രേഖപ്പെടുത്തുവാനായി എത്തും.
Tags : Nattuvisesham DistrictNews DeepikaNews