x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ത്ത​നാ​ട് സൊ​സൈ​റ്റി നി​ക്ഷേ​പ ത​ട്ടി​പ്പ്: പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട്

വെബ് ഡെസ്ക്
Published: August 15, 2026 12:20 AM IST | Updated: August 15, 2026 12:20 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: ക​ട​ത്ത​നാ​ട്ട് ലേ​ബ​ര്‍ കോ​ണ്‍​ടാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

ഈ ​കേ​സ് അ​ന്വേ​ഷി​ക്കു​ന്ന റൂ​റ​ല്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി രാ​ജേ​ഷ് കു​മാ​ര്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ് പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ആ​റു പ​രാ​തി​ക​ളി​ലാ​ണ് പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ടി.​വി. സു​ധീ​ര്‍ കു​മാ​ര്‍, സം​ഘം സെ​ക്ര​ട്ട​റി വെ​ള്ളി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി പ്രീ​ണ, ഈ ​കേ​സു​ക​ളി​ലെ മു​ഖ്യ പ്ര​തി പേ​രാ​മ്പ്ര ചേ​നോ​ളി സ്വ​ദേ​ശി എ​ട്ടു തെ​ങ്ങു​ള്ള​തി​ല്‍ റി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​ത്.

മ​ണി​യൂ​ര്‍ ഏ​ര​ത്ത് അ​ര്‍​ച്ച​ന​യി​ല്‍ സി.​കെ. ശ​ങ്ക​ര​ന്‍, മ​ട​പ്പ​ള്ളി കോ​ള​ജി​ന് സ​മീ​പം മീ​ത്ത​ലെ വ​ട്ട​ക്ക​ണ്ടി ആ​ര​ഭി ഹൗ​സി​ല്‍ എം.​വി. സു​രേ​ന്ദ്ര​ന്‍, മ​ണി​യൂ​ര്‍ എ​ള​മ്പി​ലാ​ട് മെ​ഹ്ഫി​ലി​ല്‍ മൂ​സ, മ​ണി​യൂ​ര്‍ എ​ള​മ്പി​ലാ​ട് കൊ​ല്ലം​ക​ണ്ടി കെ.​എം. ഭാ​സ്‌​ക​ര​ന്‍, നാ​ദാ​പു​രം തൂ​ണേ​രി സ്വ​ദേ​ശി​നി തേ​ര്‍ മ​ഠ​ത്തി​ല്‍ സ​ക്കേ​റി​യ മൊ​യ്തു, മ​ണി​യൂ​ര്‍ എ​ള​മ്പി​ലാ​ട് മ​ണ​ലൂ​ര്‍ വീ​ട്ടി​ല്‍ എം. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ങ്ക​ര​നി​ല്‍ നി​ന്നു പ​ല ത​വ​ണ​ക​ളാ​യി നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച 24,47,000 യു​ടെ പ​ലി​ശ​യോ മു​ത​ലോ തി​രി​ച്ചു ന​ല്‍​കാ​തെ വ​ഞ്ചി​ച്ചെ​ന്ന​താ​ണ് പ​രാ​തി. മൂ​സ​ക്ക് 20,50,000 രൂ​പ​യും സു​രേ​ന്ദ്ര​ന് 17 ല​ക്ഷം രൂ​പ​യും ഭാ​സ്‌​ക​ര​ന് 13 ല​ക്ഷം രൂ​പ​യും സ​ക്കേ​റി​യ മൊ​യ്തു​വി​ന് 5 ല​ക്ഷം രൂ​പ​യും രാ​ജ​ന് 13,50,000 രൂ​പ​യും നി​ക്ഷേ​പ​മാ​യി ന​ല്‍​കി​യി​ട്ട് പ​ലി​ശ​യും മു​ത​ലും തി​രി​ച്ചു ന​ല്കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. സൊ​സൈ​റ്റി​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ എ​ട്ട് കേ​സു​ക​ളി​ലാ​യി പ്ര​തി​ക​ള്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ക​യാ​ണ്. അ​ഞ്ച് കോ​ടി 80 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് സം​ഘ​ത്തി​ല്‍ ന​ട​ത്തി​യ​ത്.

നി​ല​വി​ല​ത്തെ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ അ​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ര്‍ മ​ജീ​ദ് ഉ​ള്‍​പ്പ​ടെ​യു​ള്ള ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പ്ര​തി​ക​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up