x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​ളി ഹൈ​ടെ​ക് ആ​ട് ഫാ​മി​ന് ഒ​രു വ​യ​സ്; പു​തു​താ​യി പി​റ​ന്ന​ത് 30 ആ​ട്ടി​ന്‍​കു​ട്ടി​ക​ള്‍

വെബ് ഡെസ്ക്
Published: October 31, 2026 05:30 AM IST | Updated: October 31, 2026 05:30 AM IST

ക​ല്ല​ളി ഹൈ​ടെ​ക് ആ​ട് ഫാ​മി​ല്‍ പു​തു​താ​യി പി​റ​ന്ന ആ​ട്ടി​ന്‍​കു​ട്ടി​ക​ളു​മാ​യി ജീ​വ​ന​ക്കാ​ര്‍.

ബേ​ഡ​കം: ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ പ്ര​ജ​ന​ന​ത്തി​ലും വ​ള​ര്‍​ച്ച​യി​ലും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​വു​മാ​യി ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​ളി ഹൈ​ടെ​ക് ആ​ട് ഫാം. ​
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ഹൈ​ടെ​ക് ആ​ട് ഫാ​മാ​യ ഇ​വി​ടെ പു​തു​താ​യി 30 മ​ല​ബാ​റി ആ​ട്ടി​ന്‍​കു​ട്ടി​ക​ളാ​ണ് പി​റ​ന്ന​ത്. ത​ദ്ദേ​ശീ​യ മ​ല​ബാ​റി ആ​ടു​ക​ളു​ടെ പ്ര​ജ​ന​ന​വും സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ഫാം ​മൃ​ഗ​സം​ക​ഷ​ണ മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ്.

2025 ഒ​ക്‌​ടോ​ബ​ര്‍ 30ന് 81 ​ആ​ടു​ക​ളു​മാ​യാ​ണ് ഫാം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. 2026 ജ​നു​വ​രി ര​ണ്ടി​നാ​ണ് ഫാ​മി​ല്‍ ആ​ദ്യ​ത്തെ ആ​ട്ടി​ന്‍​കു​ട്ടി പി​റ​ന്ന​ത്. ഇ​തി​ന് ക​ണ്മ​ണി എ​ന്ന പേ​രും ന​ല്‍​കി. തു​ട​ര്‍​ന്ന് പ്ര​ജ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​യി.

എ​ന്നാ​ല്‍, ആ​ട് വ​സ​ന്ത ബാ​ധ​യെ തു​ട​ര്‍​ന്ന് 37 ആ​ടു​ക​ള്‍ ച​ത്തു​പോ​യ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ശാ​സ്ത്രീ​യ പ​രി​ച​ര​ണ​വും പ്ര​ജ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് ഫാം ​വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ മൂ​ന്നു പ്ര​സ​വം എ​ന്ന പ്ര​ജ​ന​ന​ക്ര​മം പാ​ലി​ച്ചാ​ണ് ഫാ​മി​ലെ ആ​ടു​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്.

ആ​ട് വ​സ​ന്ത ബാ​ധ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ശാ​സ്ത്രീ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കി​യ​തി​ലൂ​ടെ ആ​ടു​ക​ളു​ടെ പ്ര​ജ​ന​നം തു​ട​രാ​നും തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ള്‍ പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നും സാ​ധി​ച്ച​താ​യി ഫാം ​മു​ന്‍ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. രാ​ജു പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യോ​ട് എ​ളു​പ്പ​ത്തി​ല്‍ പൊ​രു​ത്ത​പ്പെ​ടു​ന്ന​തും മി​ക​ച്ച രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ ത​ദ്ദേ​ശീ​യ മ​ല​ബാ​റി ആ​ടു​ക​ളു​ടെ പ്ര​ജ​ന​ന​വും സം​ര​ക്ഷ​ണ​വു​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ സാ​റ്റ്‌​ലൈ​റ്റ് യൂ​ണി​റ്റി​ല്‍ നി​ന്നാ​ണ് മ​ല​ബാ​റി ആ​ടു​ക​ളെ ഫാ​മി​ലെ​ത്തി​ച്ച​ത്.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും കാ​സ​ര്‍​ഗോ​ട്ടെ ജ​ന​ത​യു​ടെ​യും പ​ത്തു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് 22.6 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഫാം ​യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്.

അ​ഞ്ചു ബ്ലോ​ക്കു​ക​ളി​ലാ​യി ആ​യി​രം ആ​ടു​ക​ളെ വ​ള​ര്‍​ത്താ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200 ആ​ടു​ക​ളെ പാ​ര്‍​പ്പി​ക്കാ​നു​ള്ള ഹൈ​ടെ​ക് ബ്ലോ​ക്കാ​ണ് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ തീ​റ്റ​പ്പു​ല്‍ കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ മൂ​ന്ന​ര ഏ​ക്ക​റി​ലാ​ണ് തീ​റ്റ​പ്പു​ല്‍ കൃ​ഷി ന​ട​ത്തു​ന്ന​ത്. ദി​വ​സ​വേ​ത​ന​ത്തി​ല്‍ നാ​ല് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫാ​മി​ലെ ദൈ​നം​ദി​ന പ​രി​പാ​ല​ന ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്. വേ​ന​ല്‍​ക്കാ​ല​ത്തെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി, സ​മീ​പ​ത്തെ പു​ഴ​യി​ല്‍​നി​ന്ന് വെ​ള്ള​മെ​ത്തി​ച്ച് സം​ഭ​രി​ക്കു​ന്ന​തി​ന് വാ​ട്ട​ര്‍ ടാ​ങ്ക് സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഫാ​മി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.
ത​ദ്ദേ​ശീ​യ മ​ല​ബാ​റി ആ​ടു​ക​ളു​ടെ പ്ര​ജ​ന​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും ശാ​സ്ത്രീ​യ

പ​രി​പാ​ല​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ക​ല്ല​ളി ഹൈ​ടെ​ക് ആ​ട് ഫാം ​മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് സ്‌​പെ​ഷ​ല്‍ ഫാം ​ഓ​ഫീ​സ​ര്‍ ഡോ. ​വി​ക്രം കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up