x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30 ല​ക്ഷം രൂപ ചെ​ല​വി​ൽ കാ​ഞ്ഞാ​ണി പു​ത്ത​ൻ​കു​ളം ന​വീ​ക​രി​ക്കു​ന്നു


Published: April 22, 2026 02:29 AM IST | Updated: April 22, 2026 02:29 AM IST

കാ​ഞ്ഞാ​ണി പു​ത്ത​ൻ​കു​ളം ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ൾ.

കാ​ഞ്ഞാ​ണി: ചെ​ളി നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കാ​ഞ്ഞാ​ണി പ​വ​ർ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ പു​ത്ത​ൻ​കു​ളം ന​വീ​ക​ര​ണം തു​ട​ങ്ങി. ഒ​രു ഏ​ക്ക​റോ​ളം വ​രു​ന്ന കു​ളം 20 വ​ർ​ഷ​മാ​യി ചെ​ളി​നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ജ​ല​സം​ഭ​ര​ണ​വും ന​ട​ന്നി​രു​ന്നി​ല്ല.

2005ൽ ​മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​രി​ങ്ക​ല്ല് കെ​ട്ടി. തു​ട​ർ​ന്ന് വ​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ കു​ള​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത​ല്ലാ​തെ ജോ​ലി ആ​രം​ഭി​ച്ചി​ല്ല. യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് നീ​ന്ത​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നി​രു​ന്നു.

2025ൽ ​ചു​മ​ത​ല ഏ​റ്റ​വ​രാ​ണ് പു​ത്ത​ൻ​കു​ള​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യ​ത്. കു​ള​ത്തി​ൽ​നി​ന്ന് ചെ​ളി​യും നീ​ക്കം ചെ​യ്തു. അ​തേ​സ​മ​യം കു​ള​ത്തി​ലെ ഇ​ട​ബ​ണ്ട് നീ​ക്കം ചെ​യ്തി​ട്ടി​ല്ല.

ജ​ന​കീ​യ ആ​സൂ​ത്ര​ണ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കു​ളം ന​വീ​ക​രി​ക്കു​ന്ന​തെ​ന്നും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് ജ​ല​സം​ര​ക്ഷ​ണം മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. കു​ള​ത്തി​നു സ​മീ​പം ന​ട​പ്പാ​ത​യും ഓ​പ്പ​ണ്‍ ജി​മ്മും സ്ഥാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Tags : Kanjani Puthankulam nattuvishesham local news

Recent News

Corehub Up