x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്‍​പ​തി​ന്‍റെ നി​റ​വി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ക​രു​ത​ലോ​ടെ മു​ന്നോ​ട്ട്

റെ​ജി ജോ​സ​ഫ്
Published: May 12, 2026 10:09 PM IST | Updated: May 12, 2026 11:01 PM IST

ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ള്‍ അ​തി​രി​ടു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ ഒ​രു വ​ര്‍​ഷം നീ​ളു​ന്ന സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​ഭ​ജി​ച്ച് 1977ല്‍ ​സ്ഥാ​പി​ത​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ 13 ഫൊ​റോ​ന​ക​ളി​ലാ​യി 149 ഇ​ട​വ​ക​ക​ളു​ണ്ട്. ജൂ​ബി​ലി വേ​ള​യി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ദീ​പി​ക​യോ​ട് സം​സാ​രി​ക്കു​ന്നു.

50 വ​ര്‍​ഷ​ത്തി​ന്‍റെ നി​റ​വി​ലെ​ത്തു​മ്പോ​ള്‍

ദൈ​വ​കൃ​പ​യാ​ല്‍ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ വ​ലി​യ വ​ള​ര്‍​ച്ച​യും കെ​ട്ടു​റ​പ്പും ഇ​ക്കാ​ല​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കു​ണ്ടാ​യി. അ​വി​ട​ത്തെ അ​ന​ന്ത​മാ​യ പ​രി​പാ​ല​ന​ത്തി​നു ന​ന്ദി പ​റ​യു​ക​യാ​ണ് ജൂ​ബി​ലി വേ​ള​യി​ല്‍. ആ​ത്മീ​യ​ത​ല​ത്തി​ല്‍ ഓ​രോ വി​ശ്വാ​സി​യി​ലും കു​ടും​ബ​ത്തി​ലും ഇ​ട​വ​ക​യി​ലു​മു​ണ്ടാ​യ വ​ലി​യ മു​ന്നേ​റ്റം​പോ​ലെ ഭൗ​തി​ക​ത​ല​ത്തി​ലും വ​ലി​യ ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി.

രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന സം​രം​ഭ​ങ്ങ​ളാ​യ പീ​രു​മേ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യും മ​ല​നാ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യും നി​സ്തു​ല​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് ന​ല്‍​കി​വ​രു​ന്ന​ത്. അ​നേ​കാ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളും ക​രു​ത​ലാ​യി മാ​റി. ഒ​ട്ടേ​റെ തൊ​ഴി​വ​സ​ര​ങ്ങ​ളും ന​ല്‍​കു​ന്നു. കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ഉ​ത്തേ​ജ​ന​ത്തി​നും ജൈ​വ​കൃ​ഷി പ്ര​ചാ​ര​ണ​ത്തി​നും ഈ ​സം​രം​ഭ​ങ്ങ​ള്‍ ചാ​ല​ക​ശ​ക്തി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഹ​ബ്ബ് എ​ന്നു പ​റ​യാ​വു​ന്ന​വി​ധം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ള്‍ പ​ടു​ത്തു​യ​ര്‍ത്തി.

അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജും കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജും സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജും സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ലോ ​കോ​ള​ജും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് തൊ​ഴി​ല്‍ ന​ല്‍​കി. മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​വി​ടെ പ​ഠി​താ​ക്ക​ളാ​ണ്. ഇ​ത്ര​യേ​റെ ഹോ​സ്റ്റ​ല്‍ സം​വി​ധാ​ന​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും വി​ര​ള​മാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബൗ​ദ്ധി​ക, ആ​ത്മീ​യ, വ്യ​ക്തി​ത്വ​രൂ​പീ​ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ദേ​ശീ​യ​ത​യി​ലും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ സ​മ​ഗ്ര​പ​രി​ശീ​ല​ന​മാ​ണ് രൂ​പ​ത​യു​ടെ എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ല്‍​കു​ന്ന​ത്. ഒ​രു സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ഒ​രു ജ​യി​ല്‍ അ​ട​യ്ക്ക​പ്പെ​ടു​ന്നു എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് രൂ​പ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

എ​പ്പാ​ര്‍​ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ പ്രാ​ധാ​ന്യം

അ​ടു​ത്ത പ​ത്തു വ​ര്‍​ഷം മു​ന്‍​കൂ​ട്ടി ക​ണ്ടു​ള്ള ചി​ന്ത​ക​ളും ആ​സൂ​ത്ര​ണ​ങ്ങ​ളു​മാ​ണ് നാ​ലു ദി​വ​സ​ത്തെ എ​പ്പാ​ര്‍​ക്കി​യ​ല്‍ അ​സം​ബ്ലി​യി​ലു​ണ്ടാ​വു​ക. അ​സം​ബ്ലി രൂ​പ​ത​യു​ടെ ഒ​രു പ​രി​ച്ഛേ​ദ​മാ​ണെ​ന്നു പ​റ​യാം. വ​രു​കാ​ല മാ​റ്റ​ങ്ങ​ളെ മു​ന്നി​ല്‍​ക്ക​ണ്ട് ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ ത​ല​ങ്ങ​ളി​ല്‍ ആ​ധ്യാ​ത്മി​ക, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ള്‍ ആ​ഴ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്താ​ണ് തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ക. സ​ഭ​യു​ടെ​യും ആ​രാ​ധ​നാക്ര​മ​ത്തി​ന്‍റെ​യും കൂ​ദാ​ശ​ക​ളു​ടെ​യും പാ​ര​മ്പ​ര്യം മു​റു​കെ​പ്പി​ടി​ച്ചാ​ണ് രൂ​പ​ത മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ആ​രാ​ധ​നാ​ക്ര​മ​ത്തി​ലും മ​ത​ബോ​ധ​ന​ത്തി​ലും പ്ര​ഥ​മ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ പി​താ​വ് ന​ല്‍​കി​യ അ​ടി​ത്ത​റ​യും ദ​ര്‍​ശ​ന​വും രൂ​പ​ത​യ്ക്ക് ക​രു​ത്തു​പ​ക​രു​ന്നു. പി​ന്നീ​ടു ശു​ശ്രൂ​ഷ ചെ​യ്ത മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി പി​താ​വും മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ പി​താ​വും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി. അ​റ​യ്ക്ക​ല്‍ പി​താ​വി​ന്‍റെ കാ​ല​ത്തു​ണ്ടാ​യ സ​മ​ഗ്ര​പു​രോ​ഗ​തി രൂ​പ​ത​യ്ക്ക് ക​രു​ത്തും ക​രു​ത​ലു​മാ​ണ്.

കാ​രു​ണ്യ​ശു​ശ്രൂ​ഷ​ക​ള്‍

കാ​രു​ണ്യ​ത്തി​ന്‍റെ ക​രു​ത​ലു​ള്ള മു​ഖ​മാ​ണ് രൂ​പ​ത​യു​ടേ​ത്. രൂ​പ​ത​യു​ടെ​യും സ​ന്യാ​സ​സ​ഭ​ക​ളു​ടെ​യും ചു​മ​ത​ല​യി​ല്‍ 64 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 2700 അ​ഗ​തി​ക​ള്‍​ക്കും അ​നാ​ഥ​ര്‍​ക്കു​മാ​ണ് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. കൂ​ടാ​തെ ആ​ത്മീ​യ സം​ഘ​ട​ന​ക​ള്‍ അ​നേ​കാ​യി​ര​ങ്ങ​ള്‍​ക്ക് വി​വി​ധ ത​ല​ങ്ങ​ളി​ല്‍ സ​ഹാ​യം എ​ത്തി​ക്കു​ന്നു. സു​വ​ര്‍​ണ​ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ അ​ഗ​തി​സം​ര​ക്ഷ​ണം, ഭ​വ​ന​നി​ര്‍​മാ​ണം, ചി​കി​ത്സ എ​ന്നി​വ​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​ത്. രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ​ര​മാ​വ​ധി കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഉ​ന്ന​ത ചി​കി​ത്സ ന​ല്‍​കു​ന്നു. പ്ര​ത്യേ​ക ഫ​ണ്ട് സ്വ​രൂ​പി​ച്ച് ആ​ര്‍​ദ്രം എ​ന്ന പേ​രി​ല്‍ രോ​ഗി​ക​ള്‍​ക്ക് ഇ​വി​ടെ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ന​ല്‍​കു​ന്നു. പ്ര​ള​യം ഉ​ള്‍​പ്പെ​ടെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ രൂ​പ​ത വ​ന്‍ തു​ക​യു​ടെ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു. പാവ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം രൂ​പ​ത​യു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യാ​ണ്.

പ​രി​മി​തി​ക​ള്‍, വെ​ല്ലു​വി​ളി​ക​ള്‍

മ​ല​യോ​ര രൂ​പ​ത​യെ​ന്ന നി​ല​യി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം, പ​രി​സ്ഥി​തി​ലോ​ല പ്ര​ശ്‌​നം, പ​ട്ട​യം തു​ട​ങ്ങി ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ളാ​ണു​ള്ള​ത്. ഇ​തി​ന് പ​രി​ഹാ​രം തേ​ടാ​ന്‍ ആ​വു​ന്ന രീ​തി​യി​ല്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്നു. കാ​ര്‍​ഷി​ക വി​ല​ത്ത​ക​ര്‍​ച്ച​യും ക​ര്‍​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് ന്യാ​യ​വി​ല​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി മൂ​ല്യ​വ​ര്‍​ധി​ത​മാ​ക്കി വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​സ​ന്ന ഭാ​വി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​രു​ത്തും ക​രു​ത​ലും ഒ​രു​ക്കാ​ന്‍ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍ ഉ​ണ്ടാ​വ​ണം. ഇ​ന്‍​ഫാം ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​യ ചു​വ​ടു​വ​യ്പ് ന​ട​ത്തി​യി​ട്ടുണ്ട്.

യു​വ​ജ​ന കു​ടി​യേ​റ്റ​ത്തി​ല്‍ ആ​ശ​ങ്ക

കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ ആ​ര്‍​ക്കും ത​ട​യാ​ന്‍ പ​റ്റാ​ത്ത​വി​ധം കു​ടി​യേ​റ്റ​മു​ണ്ട്. എ​ന്നാ​ല്‍ വ​ലി​യ തു​ക മു​ട​ക്കി പ​ഠ​ന​ത്തി​നും ജോ​ലി​ക്കും പോ​കു​ന്ന കു​റേ കു​ട്ടി​ക​ള്‍ കേ​ര​ള​ത്തി​നു പു​റ​ത്തും വി​ദേ​ശ​ത്തും കെ​ണി​യി​ലും ച​തി​യി​ലും പെ​ടു​ന്നു​ണ്ട്. യു​വ​ത​ല​മു​റ​യു​ടെ അ​തി​വേ​ഗ കു​ടി​യേ​റ്റം വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു വ​രു​ത്തു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന യു​വ​തീ​യു​വാ​ക്ക​ളെ വി​ശ്വാ​സ​ത്തി​ലും ആ​ത്മീ​യ​ത​യി​ലും ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ പ്ര​വാ​സി അ​പ്പൊ​സ്‌​ത​ലേ​റ്റ് ആ​വും​വി​ധം ശ്ര​മി​ക്കു​ന്നു. യു​വ​തീ​യു​വാ​ക്ക​ള്‍ ന​മ്മു​ടെ നാ​ട്ടി​ല്‍​ത​ന്നെ മി​ക​ച്ച സം​രം​ഭ​ക​രാ​യി നാ​ടി​നും വീ​ടി​നും ക​രു​ത്ത് പ​ക​രു​ന്ന​വ​രാ​ക​ണം എ​ന്ന​താ​ണ് എ​ന്‍റെ കാ​ഴ്ച​പ്പാ​ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രാ​ണ് അ​നു​കൂ​ല സാ​ഹ​ച​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത്. ഉ​ന്ന​ത സാ​ധ്യ​ത​ക​ളു​ള്ള യു​വ മാ​ന​വ​ശേ​ഷി​യെ ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ക​രു​ത​ലാ​യും മൂ​ല​ധ​ന​മാ​യും മാ​റ്റാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ട​മ​യു​ണ്ട്. മ​ക്ക​ള്‍ വി​ദേ​ശ​ത്തും മാ​താ​പി​താ​ക്ക​ള്‍ ആ​രോ​രു​മി​ല്ലാ​തെ വീ​ട്ടി​ലും ക​ഴി​യു​ന്ന സ്ഥി​തി വ​ലി​യ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്.

അ​ണു​കു​ടും​ബ​ങ്ങ​ള്‍

കു​ടും​ബ​ങ്ങ​ളി​ൽ മ​ക്ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​തം പ​ല​താ​ണ്. വാ​ര്‍​ധ​ക്യ​ത്തി​ല്‍ അ​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ മ​ക്ക​ള്‍ വീ​ട്ടി​ല്‍ കാ​ണി​ല്ല. ദൈ​വ​വി​ളി കു​റ​യു​ന്ന​ത് സ​ഭ​യു​ടെ ഭ​ദ്ര​ത​യ്ക്കും വ​ള​ര്‍​ച്ച​യ്ക്കും വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തും. നാ​ലോ അ​തി​ല്‍ കൂ​ടു​ത​ലോ മ​ക്ക​ളു​ള്ള പു​തി​യ ത​ല​മു​റ​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​വും​വി​ധം ക​രു​ത​ല്‍ ന​ല്‍​കാ​ന്‍ രൂ​പ​ത ശ്ര​മി​ക്കു​ന്നു. കു​ഞ്ഞു​ങ്ങ​ളു​ടെ മാ​മോ​ദീ​സ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ന​ട​ത്തു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം, ഭാ​വി​സു​ര​ക്ഷ എ​ന്നി​വ​യി​ലും ശ്ര​ദ്ധ​വ​യ്ക്കു​ന്നു.

Tags : Kanjirapally nattuvishesham local news

Recent News

Corehub Up