x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​മ്മൂ​ല വി​ഷ്ണു കൊലക്കേസ്: ഏ​ഴ്‌ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

വെബ് ഡെസ്ക്
Published: August 14, 2026 11:36 PM IST | Updated: August 14, 2026 11:36 PM IST

ക​ണ്ണ​മ്മൂ​ല വി​ഷ്ണു കൊ​ല​ക്കേ​സ് പ്രതികൾ.

നെ​ടു​മ​ങ്ങാ​ട് : ക​ണ്ണ​മ്മൂ​ല വി​ഷ്ണു കൊ​ല​ക്കേ​സി​ൽ ഏ​ഴ്‌ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം. ഒ​ന്നാം പ്ര​തി കു​പ്ര​സി​ദ്ധ ഗു​ണ്ട ക​ണ്ണ​മ്മൂ​ല കൊ​ല്ലൂ​ർ വ​യ​ൽ നി​ക​ത്തി​യ വീ​ട്ടി​ൽ പ​ര​ട്ട അ​രു​ൺ എ​ന്ന ആ​ർ.​അ​രു​ൺ, ര​ണ്ടാം പ്ര​തി ക​ണ്ണ​മ്മൂ​ല തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ ആ​ർ.​ല​ല്ലു, മൂ​ന്നാം പ്ര​തി ക​ണ്ണ​മ്മൂ​ല തോ​ട്ടു​വ​ര​മ്പി​ൽ വീ​ട്ടി​ൽ പൂ​ച്ച എ​ന്ന ബി.​രാ​ജേ​ഷ്, നാ​ലാം പ്ര​തി ക​ണ്ണ​മ്മൂ​ല മു​ടു​മ്പി​ൽ വീ​ട്ടി​ൽ സ​ന​ൽ​കു​മാ​ർ എ​ന്ന എം.​സ​ഞ്ജു, അ​ഞ്ചാം പ്ര​തി ക​ണ്ണ​മൂ​ല കു​ള​വ​ര​മ്പി​ൽ വീ​ട്ടി​ൽ ബോ​ൾ​ജി എ​ന്ന് വി​ളി​പ്പേ​രു​ള്ള എ​സ്.​ശ്രീ​നാ​ഥ്‌,ആ​റാം പ്ര​തി പ​ട്ടം പി.​ടി.​സി ന​ഗ​റി​ൽ മ​ഠ​ത്തു​വി​ളാ​കം വീ​ട്ടി​ൽ വി​ജീ​ഷ് എ​ന്ന വി.​വി​ഷ്ണു,ഏ​ഴാം പ്ര​തി ക​ണ്ണ​മ്മൂ​ല കു​ള​വ​ര​മ്പി​ൽ വീ​ട്ടി​ൽ ഷേ​ട്ടി മ​നു എ​ന്ന ജെ.​മ​നു എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.​

എ​ട്ടു മു​ത​ൽ 12 വ​രെ പ്ര​തി​ക​ളാ​യ ഡി​നി ബാ​ബു,ജ​യ​ൻ,അ​ജീ​ഷ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ദി​ലീ​പ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ടു.​ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് പു​റ​മെ,വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക​ൾ 20 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്ക​ണം.​പ്ര​തി​ക​ളാ​യ ഓ​രോ​രു​ത്ത​രും 1,75,000 രൂ​പ വീ​തം പി​ഴ​യൊ​ടു​ക്ക​ണം.​കേ​സി​ലെ ര​ണ്ടാം സാ​ക്ഷി​യാ​യ കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു​വി​ന്‍റെ അ​മ്മ ബി​ന്ദു​കു​മാ​രി​ക്ക് പി​ഴ​ത്തു​ക​യി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കാ​നും ഒ​ന്നാം സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ൻ ജോ​സ് എ​ന്ന അ​നി​ൽ​കു​മാ​റി​നും മൂ​ന്നാം സാ​ക്ഷി ജോ​സി​ന്‍റെ സ​ഹോ​ദ​രി ലൈ​ല​യ്ക്കും മൂന്നു ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​നും കോ​ട​തി വി​ധി​യാ​യി. നെ​ടു​മ​ങ്ങാ​ട് എ​സ്‍സി/​എ​സ്.​ടി പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഷാ​ജ​ഹാ​നാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്.

2016 ഒ​ക്ടോ​ബ​ർ ഏഴിനാ​യി​രു​ന്നു കൊ​ല​പാ​ത​കം.18-​കാ​ര​നാ​യ വി​ഷ്ണു​വി​നെ അ​ച്ഛ​ന​മ്മ​മാ​രു​ടെ മു​ന്നി​ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ് കേ​സ്.​വി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.​ എ​ട്ടാം പ്ര​തി​യു​ടെ സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളു​മാ​യി വി​ഷ്ണു​വി​ന്‍റെ അ​ച്ഛ​നു​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ​ത്.​കേ​സി​ൽ വി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി ലൈ​ല​യു​ടെ മ​ക​ൻ ആ​ദി​ത്യ​ൻ പ്ര​ധാ​ന സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​പ്പെ​ട്ടി​രു​ന്നു.​സം​ഭ​വ​സ​മ​യ​ത്ത് ഏ​ഴ് വ​യ​സാ​യി​രു​ന്നു ആ​ദി​ത്യ​ന്‌.​ഒ​ന്നാം പ്ര​തി അ​രു​ൺ പേ​ട്ട,മെ​ഡി​ക്ക​ൽ കോ​ളേ​ജ്,വ​ഞ്ചി​യൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കാ​പ്പ ഉ​ൾ​പ്പെ​ടെ 19 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.​പേ​ട്ട പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ഷ്ണു കൊ​ല​ക്കേ​സി​ൽ ആ​കെ 48 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ചു.144 തൊ​ണ്ടി വ​സ്തു​ക്ക​ളും ആറ് തെ​ളി​വ് രേ​ഖ​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം കൂ​ടി ചു​മ​ത്തി​യാ​ണ് പോലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.​ശം​ഖും​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ഷാ​നി​ഹാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും അ​ഡ്വ.​സാ​ജ​ൻ പ്ര​സാ​ദ് സ്‌​പെ​ഷൽ പ്രോ​സി​ക്യൂ​ട്ട​റു​മാ​യി​രു​ന്നു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up